വീഡിയോ കാണാം:ഗ്യാസ് കത്തി യുവതി കത്തിക്കരിഞ്ഞ സംഭവം :ദുരൂഹത ഉണ്ടന്നും ഇല്ലന്നും
- 17/01/2018

ഗ്യാസ് കത്തി യുവതി കത്തിക്കരിഞ്ഞ സംഭവം :ദുരൂഹത ഉണ്ടോ നെയ്യാറ്റിന്കര: നെയ്യാറ്റിന്കര വഴിമുക്ക് ആറാലുമൂട് പ്രതിഭ നിവാസില് ദീപ(42) ആണ് വീട്ടിലെ അടുക്കളയില് കത്തിക്കരിഞ്ഞ നിലയില് കാണപ്പെട്ടത്. അടുക്കളയില് ഉണ്ടായിരുന്ന ഗ്യാസ് കത്തി തീ പടര്ന്ന് ദേഹമാസകലം കത്തിയാണ് യുവതി മരണപ്പെട്ടത്. ചില ബന്ധുക്കൾ ഇതിൽ ദുരൂഹത ഉണ്ടോ എന്ന് സംശയം പറയുന്നുണ്ട് .ഡോക്ടറായ അച്ഛന് ജയകുമാര് വീട്ടിനടുത്ത് ഒരു ആയൂര്വേദ ഡിസ്പെന്സറി നടത്തുകയാണ്. ഉച്ചയ്ക്ക് രണ്ടരയോടെ ഊണ് കഴിക്കാന് വീട്ടിലേത്തിയപ്പോഴാണ് വീട്ടിനുള്ളില് നിന്നും തീയും പുകയും വരുന്നത് കണ്ത്. പെട്ടെന്നുതന്നെ അടുത്തുള്ള സ്ഥാപനത്തിലെ ജീവനക്കാരെ വിളിച്ചുവരുത്തി കതക് തുറന്ന് പരിശോധിച്ചപ്പോഴാണ് തീ ആളിപ്പടരുന്നത് കണ്ത്. വിവരം അറിയിച്ച് ഫയര്ഫോഴ്സ് എത്തി തീ അണച്ചു യുവതിയെ രക്ഷിക്കാന് ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭര്ത്താവായ ബിനുകുമാര് പേരൂര്ക്കടയില് ഒരു ബേക്കറി നടത്തിവരുകയാണ്. കുടുംബസമേതം പേരൂര്ക്കടയില് താമസിച്ചുവരവെ മൂന്നുമാസമായി വഴിമുക്കിലെ അച്ഛനോടൊപ്പം കുടുംബവീട്ടില് താമസിച്ചുവരികയാണ്. മരണപ്പെട്ട ദീപ നിരവധി അസുഖങ്ങള്ക്ക് ചികില്സ നടത്തിവരികയായിരുന്നു. മാസങ്ങള്ക്കുമുന്പ് കാലിലെ ഒരു വിരലും മുറിച്ചു മാറ്റപ്പെട്ടിരുന്നു. ഡയബറ്റിക് ബാധിതതായ ഇവര് മാനസിക സമ്മര്ദ്ദത്തിലായിരുന്നു എന്ന് നാട്ടുകാര് പറയുന്നു. അഖില് കൃഷ്ണ ഗിരികൃഷ്ണ എന്നിവര് മക്കളാണ്. നെയ്യാറ്റിന്കര എസ്എച്ചഒ ബിജോയുടെ നേതൃത്വത്തില് ഇന്ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മാര്ട്ടത്തിനായി മെഡിക്കല്കൊളെജിലേക്ക് മാറ്റി. തിരുവനന്തുരത്തുനിന്ന് ഫോറന്സിക് വിദഗ്ദര് എത്തി കൂടുതല് വിവരങ്ങള് ശേഖരിച്ചിട്ടുണ്്