ജയില് സൂപ്രണ്ടി നെ തട്ടികളയുമെന്ന് ഭീഷണി മുഴക്കി പ്രതി:
- 14/01/2018

നെയ്യാറ്റിന്കര സബ് ജയിലില് തടവുകാര് തമ്മില് ഏറ്റുമുട്ടി; ജയില് സൂപ്രണ്ടി നെ തട്ടികളയുമെന്ന് ഭീഷണി മുഴക്കി നിരവധി ക്രിമിനല് കേസിലെ പ്രതി: നെയ്യാറ്റിന്കര: നെയ്യാറ്റിന്കര സബ് ജയിനുളളില് ഇന്നലെ തടവുകാര് തമമില് ഏറ്റു മുട്ടി. രണ്ടാം നമ്പര് സെല്ലില് കഴിഞ്ഞുവന്ന വിഴിഞ്ഞം ക്രൈമില് നിന്നും വന്നിട്ടുളള ദേവദാസിനെയാണ് അടിക്കേസില് തിരുവല്ലം ക്രൈമില് നിന്നും വന്ന അരുണ് മര്‍ദ്ദിച്ചത്. നിരവധി ക്രിമിനല് കേസില് പ്രതിയും തൂങ്ങാംപാറ ഭവന ഭേദന കേസില് ഉള്‍പ്പെട്ട് കാട്ടാക്കട ക്രൈമില് നിന്നും വന്നിട്ടുളള വിജേന്ദ്രന്‍റെ നിര് ദ്ദേശ പ്രകാരണാണ് അരുണ് ദേവദാസിനെ മര്‍ദ്ദിച്ചതായി പറയുന്നത്. അക്രമം നടന്നുകൊണ്ടിരിക്കെ ഓടിയെത്തിയ ജയില് ജീവനക്കാര് മൂവരെയും പിടിച്ചു മാറ്റിയ ശേഷം ജയില് സൂപ്രണ്ടിന്‍റെ ഓഫീസില് കൊണ്ട് വരികയായിരുന്നു. ഓരോരുത്തരോടും കാര്യങ്ങള് ചോദിക്കുന്നതിനിടയില് യാതൊരു പ്രകോപനവുമില്ലാതെ വിജേന്ദ്രന് സൂപ്രണ്ടിന്‍റെ മേശപ്പുറത്ത് കിടന്ന ഗ്ലാസ് തല കൊണ്ട് തല്ലി തകര്‍ക്കുകയായിരുന്നു. ഗ്ലാസ് ചില്ല് കൈക്കലാക്കുക യോ തലയില് മുറിവ് വരുത്തുകയോ ആയിരുന്നു ഇയാളുടെ ലക്ഷ്യം. കൂടാ തെ ആവശ്യമില്ലാതെ ഒച്ചവയ്ക്കുകയും ആശുപത്രിയില് കൊണ്ട് പോകണ മെന്ന് വാശിപിടിക്കുകയുമായിരുന്നു. ശരീരത്തില് മുറിവ് യാതൊന്നും ഇല്ലാതിരുന്നതിനാല് ആശുപത്രിയില് കൊണ്ടു പോകേണ്ടന്നുളള നിഗമനത്തില് നെയ്യാറ്റിന്കര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നെയ്യാറ്റിന്കര എസ്.ഐയുടെ മുന്നില്‍വച്ചാണ് തടവുകാരനായ വിജേന്ദ്രന് സൂപ്രണ്ടിനെ തട്ടികളയുമെന്ന് ഭീഷണി മുഴക്കിയത്. ഇനി താന് ഒരിക്കല്‍കൂടി ഈ ജയിലിലേയ്ക്ക് വരുമെന്നും അത് സൂപ്രണ്ടിനെ വകവരുത്തിയിട്ടായിരിക്കുമെന്ന് വിജേന്ദ്രന് കര്‍ക്കശ സ്വരത്തില് പറഞ്ഞതായി ജയില് സൂപ്രണ്ട് ആര്.ജി.വേലപ്പന്‍നായര് പറഞ്ഞു. പൊതുമുതല് നശിപ്പിച്ചതിനും അക്രമം നടത്തിയതിനും ഇവരുടെ പേരില് നെയ്യാറ്റിന്കര പൊലീസ് രണ്ട് കേസുകള് രജിസ്റ്റര് ചെയ്തു. കൂടാതെ ബാലരാമപുരം ക്രൈമില് നിന്നും തടവുകാരനായ ഹരിപ്രസാദ് റസല്‍പുരം അരുണ്ജിത്ത് കൊലകേസ് പ്രതിയായ ശ്രീജിത്തിനെ അക്രമിച്ചതിനും കേസ് എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട അരുണ്‍ജിത്തും ഹരിപ്രസാദും സുഹൃത്തുക്കളാണ്.