isroയുടെ നൂറാമത് ഉപഗ്രഹം വിക്ഷേപിച്ചു
- 12/01/2018

ഐഎസ്ആർഒയുടെ നൂറാമത് ഉപഗ്രഹമായ കാർട്ടോസാറ്റ്-2 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽനിന്ന് ഇന്ന് രാവിലെ 9.28നാണ് കാർട്ടോസാറ്റ്-2 വിക്ഷേപിച്ചത്. പിഎസ്എൽവിസി40 റോക്കറ്റ് ഉപയോഗിച്ചാണ് കാർട്ടോസാറ്റ്-2നെ ഭ്രമണപഥത്തിലെത്തിക്കുന്നത് . 31 ഉപഗ്രഹങ്ങളാണ് ഈ ഒരൊറ്റ ദൗത്യത്തിലൂടെ പിഎസ്എൽവി ബഹിരാകാശത്തെത്തിക്കുന്നത്. ബഹിരാകാശത്തുനിന്ന് ഉന്നത നിലവാരമുള്ള "സ്പോട്ട്’ ചിത്രങ്ങളെടുക്കുകയാണു കാർട്ടോസാറ്റ്-2ന്‍റെ ലക്ഷ്യം. കാർട്ടോസാറ്റ്-2 ശ്രേണിയിൽപ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം വിദേശരാജ്യങ്ങളിൽനിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണത്തിനായുള്ള കാർട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങൾക്ക് മൊത്തം 613 കിലോഗ്രാമുമാണ് ഭാരം.