മാരായമുട്ടം പീഡന ശ്രമം; രണ്ട് പ്രതികളെയും പോലീസ് പൊക്കി :ഇര അവശനിലയിൽ;; ചികിത്സ ലഭ്യമാക്കിയില്ല
- 01/01/2018

പീഡന ശ്രമം; രണ്ട് പ്രതികളെയും പോലീസ് പൊക്കി :ഇര അവശനിലയിൽ ചികിത്സ ലഭ്യമാക്കിയില്ല യുവാക്കളുമായി പിടിവലി നടത്തിയതിന്റെ ഭാഗമായി ശരീര വേദനയും മുഖത്തു നീരുമുണ്ട് എന്നാൽ ഇവർക്ക് വേണ്ട ചികിത്സയും കൗൺസിലിങ്ങും ലഭ്യമാക്കിയിട്ടില്ല ..... നെയ്യാറ്റിന്കര: മുപ്പത്തിയഞ്ച് കാരിയെ പീഡിപ്പിക്കാന് ശ്രമിച്ച കേസിലെ രണ്ട് പ്രതികളെയും മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മാരായമുട്ടം വടകര തേരിയംവീട്ടില് വിപിന് (19) ആണ് പൊലീസ് പിടിയിലായത്. ഒന്നാം പ്രതിയായ മാരായമുട്ടം തോപ്പില് വീട്ടില് അരുണ് (22) ഒളിവിലായിരുന്നു ഇന്ന് വെളുപ്പിന് പോലീസ് സ്വ വസതിയിൽ നിന്ന് പൊക്കി ......... കഴിഞ്ഞദിവസം വൈകിട്ട് 5 മണിയ്ക്ക് അണമുഖം ചടച്ചി മാര്ത്താണ്ഡം പാലത്തിന് സമീപം മാരായമുട്ടത്തുനിന്നും ജോലി കഴിഞ്ഞ് വരികയായിരുന്ന അണമുഖം സ്വദേശിനിയെ റോഡില് നിന്നും രണ്ട് പേര് ചേര്ന്ന് വലിച്ചിഴച്ച് സമീപത്തുളള പാടത്തു കൊണ്ടു പോയി പീഡിപ്പിക്കുവാന് ശ്രമിക്കുകയായിരുന്നു. സ്ത്രിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വഴിയാത്രക്കാരാണ് വിവരം നാട്ടുകാ രെ അറിയിച്ചത്. തുടര്ന്ന് നാട്ടുകാര് എത്തിയപ്പോള് അരുണ് ഓടി രക്ഷപ്പെടുകയായിരുന്നു. വിപിനെ പിടികൂടി പൊലീസില് ഏല്പ്പിക്കുകയായിരുന്നു. അരുണിന്റെ പേരില് മുന്പ് കഞ്ചാവ് വില്പ്പന ഉള്പ്പെടെ പല കേസുകള് ഉളളതായി പൊലീസ് പറഞ്ഞു. ഇയാളെ രാത്രിയോടെ വീട്ടിൽ നിന്ന് പൊക്കി .