കോവളം എംഎൽഎ എം. വിൻസെന്‍റിനെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിൽ ഒന്പത് രഹസ്യമൊഴികളും 50 സാക്ഷിമൊഴികളും ഉൾപ്പെടെയാണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് ജനുവരി 15ന് കോടതി പരിഗണിക്കും.
ആത്മഹത്യാപ്രേരണ, പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വിൻസെന്‍റിനെതിരെ പോലീസ് കേസ് എടുത്തിരുന്നത്. അയൽവാസിയായ വീട്ടമ്മയുമായി ദീർഘകാലമായി വിൻസെന്‍റ് അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറയുന്നു.