ഗുജറാത്തിൽ കോണ്‍ഗ്രസ് അധികാരത്തിൽ വരുമെന്ന് രാഹുൽ
- 12/12/2017

ഗുജറാത്തിൽ കോണ്‍ഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപിക്ക് ഗുജറാത്തിലെ മേൽകൈ നഷ്ടപ്പെട്ടു. ഡിസംബർ ഒൻപതിന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് അധികാരത്തിൽ എത്തുമെന്ന ആത്മവിശ്വാസം വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്കും ബിജെപിക്കും അധികാരം കിട്ടിയപ്പോൾ വേറെ സ്വരമാണ്. അവരിപ്പോൾ അഴിമതിയെക്കുറിച്ച് സംസാരിക്കാൻ പോലും താത്പര്യപ്പെടുന്നില്ല. മുൻപ് അഴിമതി എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. എന്നാൽ റാഫേൽ വിമാന ഇടപാടിനെക്കുറിച്ച് അമിത് ഷായും മകൻ ജയ് ഷായുടെ അഴിമതിയെക്കുറിച്ചോ അദ്ദേഹത്തിന് മിണ്ടാട്ടമില്ല. അടുപ്പക്കാർക്കെതിരേ അഴിമതിയാരോപണം ഉയർന്നതോടെ അദ്ദേഹം മൗനിയായിപ്പോയെന്നും രാഹുൽ പരിഹസിച്ചു.