വീഡിയോ കാണാം > അളവിലും ഗുണനിലവാരത്തിലും തട്ടിപ്പ് ഭക്ഷ്യ മന്ത്രിയുടെ മിന്നല്‍ പരിശോധന
- 07/12/2017

നെയ്യാറ്റിന്‍കര: തീരദേശ മത്സ്യത്തൊഴിലാളികള്‍ക്ക് റേഷന്‍ കടകളിലൂടെ ഗവണ്‍ മെന്‍റ് നല്‍കിവരുന്ന 15 കിലോ റേഷന്‍ അരിയുടെ അളവിലും ഗുണനിലവാരത്തിലും ചില കടകള്‍ തട്ടിപ്പ് നടത്തുന്നാതായുളള പരാതിയെ തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈെസ് മന്ത്രി പി.തിലോത്തമന്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ ഇന്നലെ നേരിട്ടെത്തി മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ തീരദേശത്തുളള എ.ആര്‍.ഡി 339 , 513 , 533 , 591 എന്നീ റേഷന്‍ കടകളില്‍ തിരിമറികള്‍ കന്‍െടണ്ടത്തിയതിനെത്തുടര്‍ന്ന് ഈ റേഷന്‍ കടകളുടെ ലൈസന്‍സ് അന്വേഷണാര്‍ഥം സസ്പെന്‍റ് ചെയ്തതായി മന്ത്രി അറിയിച്ചു. മന്ത്രി ഇന്നലെ നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫീസില്‍ എത്തുകയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനുശേഷം അമരവിള സിവില്‍ സ പ്ലൈ ഗോഡൗണിലേയ്ക്ക് പോയി. ക്രമക്കേട് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.