നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയിലെ സാക്ഷരതാമിഷന്‍ തുടര്‍വിദ്യാഭ്യാസ പദ്ധതിയിലെ പ്രേരക്മാരാണ് നെയ്യാറ്റിന്‍കര ജയിലിനുള്ളില്‍ അറിവിന്‍റെ ആദ്യാക്ഷരം പകര്‍ന്നുനല്‍കുന്നത്. നെയ്യാറ്റിന്‍കരയിലെ വഴുതൂര്‍ സബ്ജയിലില്‍ പല കാരണങ്ങളാല്‍ ശിക്ഷിക്കപ്പെട്ടും റിമാന്‍ഡിലായി എത്തുന്നവരില്‍ ബഹുഭൂരിപക്ഷത്തിനും എഴുത്തും വായനയും അറിയില്ല. സമൗഹത്തിലെ ചേരികളിലും മറ്റും ഒറ്റപ്പെടലുകള്‍ ക്രിമിനലുകളായി മാറുകയും പിന്നെ സംഘടിതരായി കുറ്റകൃത്യങ്ങള്‍ ചെയ്തുവരുന്നവരാണിവര്‍. ഇവര്‍ക്ക് നന്‍മയുടെ വഴി അപ്രാപ്യമാണ്. എഴുത്തും വായനയും അവര്‍ക്കുള്ളതല്ലെന്ന് വിധിയെഴുതിയവര്‍. ഇവരെയാണ് സാക്ഷരതാ പ്രവര്‍കരായിട്ടുള്ള അഞ്ചോളം വനിതാ പ്രവര്‍ത്തകര്‍ നിരന്തമായി വിദ്യ അഭ്യസിപ്പിക്കുന്നത്. എല്ല ആഴ്ചയിലും ഓരോ ദിവസം ഇതിനായി അവര്‍ മാറ്റിവയ്ക്കുന്നു. ഈ പഠനത്തിനാവശ്യമായ പഠനോപകരണങ്ങള്‍ ജയിലധികൃതരാണ് നല്‍കുന്നത്. ഒരാഴ്ച കാണുന്നയാളെ അടുത്തയാഴ്ച കാണണമെന്നില്ല. ചിലപ്പോള്‍ ജാമ്യംകിട്ടി പോയതോ ഒഴിവായതോ ആകാം. ആയതിനാല്‍ ഇവരെ പരമാവധി വായിക്കാനും എഴുതാനും പ്രാപ്തരാക്കുകയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇവര്‍ ചെയ്യുന്നത്. സ്വന്തം കാര്യങ്ങള്‍ കൃത്യതയോടെ ചെയ്തു തീര്‍ക്കാന്‍ സമയം തികയാത്തവരാണ് നമ്മുടെ സമൂഹത്തിലെ ബഹുഭൂരിപക്ഷം പേരും. ഈ സാഹചര്യത്തിലാണ് തങ്ങളുടെ കര്‍മ്മം നിഷ്ക്കാമമായി ഇവര്‍ ചെയ്തുതീര്‍ക്കുന്നത്. 20 ഉം 30ഉം 50 ഉം വയസ്സുള്ളവരാണ് റിമാന്‍ഡിലും ശിക്ഷിക്കപ്പെട്ടും ജയിലിലെത്തുന്നത്. ഇവരില്‍ ചിലര്‍ ഈ ജയിലിനുള്ളില്‍ ലഭിച്ച അറിവ് പുണ്യമായി കരുതുന്നവരുമുണ്ട്. അങ്ങനെയുള്ളവര്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിനുള്ള എല്ലാ അറിവും പകര്‍ന്നുനല്‍കും. നാലാംതരം മുതല്‍ പത്താംതരംവരെയുള്ള പരീക്ഷ എഴുതി സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാന്‍ ഇപ്പൊള്‍ അവസരമുണ്ടെന്ന് അറിയുമ്പോള്‍ അവരുടെ കണ്ണുകളില്‍ അറിവിന്‍റെ പ്രകാശം പരക്കുന്നത് നമുക്ക് കാണാന്‍ കഴിയും. തുടര്‍ വിദ്യാഭ്യാസ പദ്ധതി പ്രകാരം പത്താംതരം പാസ്സായവര്‍ക്ക് പന്ത്രാംതരവും ഇപ്പോള്‍ സ്വന്തമാക്കാമെന്നും അവരെ ധരിപ്പിക്കുന്നു. എന്തായാലും അറിവ് അഗ്നിയാണെന്നും അത് അന്ധകാരത്തെ അകറ്റുമെന്നും ഉറപ്പാണ്.