മൂന്നാർ ഹർത്താൽ സംഘർഷം മാധ്യമ പ്രവർത്തകരെ തടഞ്ഞ് കൈയേറ്റ ശ്രമം.

കൈ​​യേ​​റ്റ​​ങ്ങ​​ൾ​​ക്കെ​​തി​​രേ റ​​വ​​ന്യൂ, വ​​നം വ​​കു​​പ്പു​​ക​​ൾ സ്വീ​​ക​​രി​​ച്ചു വ​​രു​​ന്ന ന​​ട​​പ​​ടി​​ക​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് മൂ​​ന്നാ​​ർ ജ​​ന​​കീ​​യ സ​​മി​​തി​​ ആഹ്വാനം ചെയ്ത ഹർത്താലിനിടെ സംഘർഷം. ഹർത്താൽ അനുകൂലികൾ വ്യാപകമായി കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. വിനോദ സഞ്ചാരികളുമായി പോയ വാഹനം തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചു. മാധ്യമ പ്രവർത്തകർക്കു നേരെയും കൈയേറ്റ ശ്രമം ഉണ്ടായി. വാഹനങ്ങൾ തടയുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു കൈയേറ്റ ശ്രമം.കൈ​​യേ​​റ്റ​​ങ്ങ​​ൾ​​ക്കെ​​തി​​രേ റ​​വ​​ന്യൂ, വ​​നം വ​​കു​​പ്പു​​ക​​ൾ സ്വീ​​ക​​രി​​ച്ചു വ​​രു​​ന്ന ന​​ട​​പ​​ടി​​ക​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് മൂ​​ന്നാ​​ർ ജ​​ന​​കീ​​യ സ​​മി​​തി​​ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ പ​​ത്തു പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ ഹ​​ർ​​ത്താ​​ൽ ന​​ട​​ത്താനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കൈ​​യേ​​റ്റ വി​​വാ​​ദ​​ങ്ങ​​ളി​​ൽ കു​​രു​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന പ​​ള്ളി​​വാ​​സ​​ൽ, മൂ​​ന്നാ​​ർ, ബൈ​​സ​​ണ്‍​വാ​​ലി, ചി​​ന്ന​​ക്ക​​നാ​​ൽ, ശാ​​ന്ത​​ന്പാ​​റ, മ​​റ​​യൂ​​ർ, കാ​​ന്ത​​ല്ലൂ​​ർ, വ​​ട്ട​​വ​​ട, വെ​​ള്ള​​ത്തൂ​​വ​​ൽ എ​​ന്നീ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലാ​ണു ഹ​​ർ​​ത്താ​​ൽ. മൂ​​ന്നു ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ തീ​​രു​​മാ​​ന​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കു​​ക, നി​​ർ​​മാ​​ണ നി​​രോ​​ധ​​ന ഉ​​ത്ത​​ര​​വ് പി​​ൻ​​വ​​ലി​​ക്കു​​ക തുടങ്ങിയ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ചാ​​ണ് സ​​മ​​രം. നേരത്തെ, ഹർത്താലിനെതിരെ റവന്യൂ വകുപ്പ് രംഗത്തെത്തിയിരുന്നു. ഭൂപ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്നും ഇതേക്കുറിച്ച് ധാരണയുള്ളവർ ഇത്തരം പ്രക്ഷോഭങ്ങളിലേയ്ക്ക് പോകേണ്ട കാര്യമില്ലെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ നിലപാടറിയിച്ചിരുന്നു.