ഇസ്ലാമാബാദ്: നിയന്ത്രണ രേഖയിലെ ഏറ്റുമുട്ടലുകളെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള പരുത്തി ഇറക്കുമതി പാക്കിസ്‌ഥാൻ അവസാനിപ്പിച്ചു. പരുത്തിക്ക് പുറമേ മറ്റ് വിളകളും പച്ചക്കറികളും വേണ്ടെന്നാണ് പാക്കിസ്‌ഥാന് നിലപാട്. വാഗ അർത്തി വഴിയും കറാച്ചി തുറമുഖം വഴിയുള്ള ചരക്കുനീക്കം തടഞ്ഞുവെന്നാണ്പാക്കിസ്‌ഥാൻഅറിയിച്ചത്.പരുത്തിഇറക്കുമതിക്കാരും കസ്റ്റംസ് ക്ലിയറൻസ് ഏജന്റ്സും ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾഇറക്കുമതിചെയ്യുന്നത്പാക്കിസ്‌ഥാൻനിരോധിച്ചുവെന്ന് സ്‌ഥിരീകരിച്ചു. മുന്നറിയിപ്പോ, രേഖാമൂലമുള്ള അറിയിപ്പോ ഇക്കാര്യത്തിൽ തന്നിരുന്നില്ലെന്നും നിയമന്ത്രണരേഖയിലെ വെടിവയ്പ്പായിരിക്കും തീരുമാനത്തിന് കാരണമെന്നും കച്ചവടക്കാരും പറയുന്നു