ഡാളിക്കു ശൗചാലയം നല്‍കിയില്ല: നഗരസഭ അലംഭാവം കാട്ടുന്നു

നെയ്യാറ്റിന്‍കര:മണലൂറ്റിനെതിരെ വര്‍ഷങ്ങളായി ഒറ്റയാള്‍ പോരാട്ടം നടത്തിയ ഡാളയുടെ വീട്ടിലെ ശൗചാലയം മണലൂറ്റിനെത്തുടര്‍ന്ന് ഇടിഞ്ഞ് നെയ്യാറില്‍ പതിക്കുകയായിരുന്നു. ഓലത്താന്നിയിലെ ഇവരുടെ വീട്ടിലേക്കുള്ള വഴിയും നെയ്യാറില്‍ പതിച്ചു. ഏറെ പ്രയത്നത്തിനൊടുവില്‍ ഒരു താല്‍ക്കാലിക പാലം നിര്‍മ്മിച്ചാണ് ഡാളി ഇപ്പോള്‍ വീട്ടില്‍ കയറുന്നത്. നഗരസഭയുടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്‍റെ ഭാഗമായി വീട്ടിലേക്ക് വൈദ്യുതി എത്തിയിട്ടന്‍ടുണ്ട്. എന്നാല്‍ ശൗചാലയും വാട്ടര്‍കണക്ഷനും എങ്ങുമെത്തിയില്ല. നിരവധി തവണ നഗരസഭയില്‍ കയറിയിറങ്ങി ശൗചാലയത്തിനായി അപേക്ഷ നല്‍കിയെങ്കിലും ഇടതുവലതു രാഷ്ട്രീയ പാര്‍ട്ടികള്‍ നഗരസഭ ഭരിച്ചപ്പോഴും ഒരു നടപടിയും ഉണ്ടന്‍ടായില്ല. ഇന്ത്യയിലെ എല്ലാ ഭവനത്തിനും ശൗചാലയം എന്ന ആശയം നടപ്പിലാക്കി വരുന്നുവെങ്കിലും ഡാളിയുടെ കാര്യത്തില്‍ നഗരസഭ അലംഭാവം കാട്ടുന്നതായി ഡാളി പറയുന്നു. സഹികെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് ഡാളി. മഴയത്ത് പൊളിഞ്ഞുവീഴാറായ വീട് അടുത്തകാലത്ത് സന്നദ്ധസംഘടനകള്‍ പുനഃരുദ്ധാരണം നടത്തിയിരുന്നു. ഡാളി സ്വന്തമായി കെട്ടിയ താല്‍ക്കാലിക പാലം ഏതുസമയത്തും പൊളിഞ്ഞുവീഴുന്ന നിലയിലാണ്. ശൗചാലയവും പാലവും പ്രത്യേക പരിഗണന നല്‍കി ഡാളിക്കു നല്‍കുമെന്ന് മാറിമാറി വന്ന നഗരസഭയും എംഎല്‍എ മാരും പറയുമ്പോഴും പഴയ അവസ്ഥയ്ക്കുമാറ്റമില്ല. 85 കഴിഞ്ഞ ഡാളിയുടെ ഏകവരുമാനം ആയുര്‍വേദ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചശേഷം പിരിഞ്ഞപ്പോള്‍ ലഭിച്ച തുച്ചമായ പെന്‍ഷന്‍ തുക മാത്രമാണ്. ഇപ്പോള്‍ ഡാളിക്കടവിലെ വീട്ടില്‍ ഒരു ശൗചാലയം സ്വന്തമായി നിര്‍മ്മിക്കുകയെന്നത് ഡാളിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. ഇതിനുവേണ്ടന്‍ട സാമഗ്രികള്‍ എത്തിക്കുക തുടര്‍ന്നുള്ള നിര്‍മ്മാണം ഇവയെല്ലാം നടക്കില്ലെന്നാണ് ഡാളി പറയുന്നത്. 1995 നുശേഷം നെയ്യാറിലെ മണലൂറ്റിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ ഡാളിയമ്മൂമ്മയെന്ന 85 കാരിയെ എല്ലാവര്‍ക്കുമറിയാം. ഓലത്താന്നിക്കടുത്ത് ഡാളിക്കടവെന്ന പേരുപോലും കടവിനു നല്‍കിയാണ് മണലൂറ്റുകാരുടെ അഴിഞ്ഞാട്ടം തുടങ്ങിയത്. 100 നുമേല്‍ മണല്‍ലോറികള്‍ ഇവിടെ നിന്നും മണല്‍ കടത്തി കൊണ്ടുപോകാറുന്‍ടണ്ട്. ഇവരുടെ ഇടപെടലിനെത്തുടര്‍ന്ന് 2015 ഓടെ പൂര്‍ണ്ണമായ മണലൂറ്റ് നിറുത്തുകയായിരുന്നു. 100 നുമുകളില്‍ ആളുകളുടെ പേരില്‍ മണലൂറ്റുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുന്‍ടണ്ട്. നിരവധി തവണ മണല്‍മാഫിയയുടെ സംഘങ്ങള്‍ ഇവരെ അപായപ്പെടുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഒന്നും നടക്കാതെ വന്നപ്പോള്‍ മണല്‍ മാഫിയ സംഘം നെയ്യാറിന്‍റെ കരയിലുള്ള ഇവരുടെ വീടിനുചുറ്റുമുള്ള മണ്ണിടിച്ച് 15 സെന്‍റ് വസ്തു 5 സെന്‍റായി മാറ്റി. ഇപ്പോള്‍ ഡാളിയുടെ വീട് നെയ്യാറിനു നടുവില്‍ തുരുത്തുപോലെ നിലകൊള്ളുന്നു. ഫോട്ടോ: ഡാളിക്കടവിലെ വീടിനുമുന്നില്‍ ഡാളി