കഞ്ചാവിന്റെ ഒഴുക്ക് തുടരുന്നു ksrtc ബുസ്സിലൂടെ

കെ.എസ്.ആര്‍.ടിസി ബസില്‍ കഞ്ചാവ് കടത്തിയ രണ്ട് പേര്‍ പിടിയില്‍: നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍ക എക്സൈസ് സി.ഐ എ.ജെ.ബഞ്ചമിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം രാത്രിയില്‍ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ കഞ്ചാവുമായി പിടിയിലായി. കളിയിക്കാവിള-നെയ്യാറ്റിന്‍കര റോഡില്‍ കൊറ്റാമത്ത് വച്ച് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ബസ് യാത്രികരായ നെടുമങ്ങാട് കരകുളം പുരവൂര്‍ക്കോണം ലിജി ഭവനില്‍ ആന്‍റണിയുടെ മകന്‍ മൈക്കിള്‍ എന്നു വിളിയ്ക്കുന്ന അജയന്‍ (49) രണ്ട് കിലോ കഞ്ചാവുമായും , തിരുവനന്തപുരം ചെങ്കല്‍ചൂള കോളനിയില്‍ രാരാജിനഗര്‍ ഫ്ളാറ്റ് നമ്പര്‍ 250-ല്‍ കൃഷ്ണന്‍നാടാരുടെ മകന്‍ വടക്കന്‍ സുര എന്നു വിളിയ്ക്കുന്ന സുരന്‍ ഒന്നര കിലോ കഞ്ചാവുമായാണ് പിടിയിലായത്. കഞ്ചാവ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി പ്ലാസ്റ്റിക് കവറിലാക്കി ചണനൂല്‍ കൊണ്ട് അരയില്‍ കെട്ടി വച്ച നിലയിലാണ് കഞ്ചാവ് കൊണ്ട് വന്നത്. തിരുവനന്തപുരത്ത് എത്തിച്ച് ചെറു പൊതികളാക്കി വില്‍പ്പന നടത്തുന്നതിനു വേണ്ടിയാണ് കഞ്ചാവ് കൊണ്ട് വന്നതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വില്‍പ്പനയില്‍ ഒന്നര ലക്ഷത്തോളം രൂപ വില വരും. റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കോമളന്‍ , പ്രിവന്‍റീവ് ഓഫീസര്‍ ആര്‍.വിജയന്‍ , സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എസ്.എസ്.അനീഷ് , കെ.ജെ.ജയകൃഷ്ണന്‍ , വി.വിജേഷ് , എന്‍.സുബാഷ്കുമാര്‍ , ജി.ഹരികുമാര്‍ , ആര്‍.അജിത് എന്നിവര്‍ പങ്കെടുത്തു.