രാവിലെ 10.30 ഓടെയാണു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പൊന്മനയിലെ കുടിയൊഴിപ്പിക്കപ്പെട്ട മൈനിംഗ് തൊഴിലാളി കുടുംബങ്ങൾ തൊഴിൽ പ്രശ്നമുന്നയിച്ച് കമ്പനിക്കു മുന്നിൽ സമരം നടത്തിയിരുന്നു. ഇതിനുശേഷം പാലത്തിൽ കയറി തിരിച്ചുപോകാനൊരുങ്ങി. ഇതേസമയം തന്നെ കമ്പനിയിലേക്കു പ്രവേശിക്കാനായി ജീവനക്കാരും പാലത്തിൽ കയറി. ഇതോടെ പാലത്തിന്റെ പടിഞ്ഞാറു വശത്തെ ഇരുമ്പു തൂൺ ഇളകി ചെരിയുകയായിരുന്നു. ആളുകൾ ഒരു വശത്തേക്കു മാറിയതോടെ പാലത്തിന്റെ നടുഭാഗം ഒടിഞ്ഞ് കനാലിലേക്കു പതിച്ചു. ചവറ: പരിക്കേറ്റവർക്ക് കമ്പനി ചിലവിൽ മതിയായ ചികിത്സ ലഭ്യമാക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.സംഭവമറിഞ്ഞ് മന്ത്രി മേഴ്സി കുട്ടിയമ്മ, എം പിമാരായ കെ സോമപ്രസാദ്, എൻ കെ പ്രേമചന്ദ്രൻ , എം എൽ എ മാരായ എൻ വിജയൻ പിള്ള, ആർ രാമചന്ദ്രൻ, കോവൂർ കുഞ്ഞുമോൻ, വി ഡി സതീശൻ, മുൻ മന്ത്രി ഷിബു ബേബി ജോൺ, ജില്ലാ കളക്ടർ കാർത്തികേയൻ, കെ എൻ ബാലഗോപാൽ, പി രാജേന്ദ്രൻ, സൂസൻ കോടി, എം ശിവശങ്കരപ്പിള്ള, എൻ പത്മലോചനൻ, ബിന്ദുകൃഷ്ണ എന്നിവർ സംഭവസ്ഥലവും പരിക്കേറ്റവർ ചികിത്സയിലുള്ള ആശുപത്രിയും സന്ദർശിച്ചു. അപകടത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് കളക്ടർ ആവശ്യപ്പെട്ടു. പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർ. തനൂജ, ജ്ഞാന ശുഭ, ചന്ദ്രലാൽ, സീത, സുരേഷ്,സന്തോഷ്, ബിനീഷ്, അജിത്ത്, ബിജു, ഷാജി, സതീശ് കുമാർ, ഹരികുമാർ, പ്രവീൺ, സിന്ധു, ബാൽകിസ, ബിജു, താജു, സനൽകുമാർ, രാജു, ബിനു, (കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രി) രതികുമാരി കൊല്ലം ഉപാസന ആശുപത്രിയിലും ഡയാന, ശോഭന (തിരുവനന്തപുരം എസ് പി ഫോർട്ട് ആശുപത്രി) രമണൻ, (കൊല്ലം മെഡിസിറ്റി ) അജിത്ത് കുമാർ, രാജി, രഞ്ജിത്ത്, സുശീൽ, ശ്രീകുമാർ, (ശങ്കേഴ്സ് ആശുപത്രി) വിഷ്ണു, അഖിൽ, രേഖ എന്നിവർ നീണ്ടകര താലൂക്കാശുപത്രി, വിജയകൃഷ്ണൻ നായർ (ചവറ അരവിന്ദ് ). രമ്യ, സൗമ്യ, ജയന്തി, സന്തോഷ്, നിക്സൺ, പ്രീത, അൽഅമീൻ (കൊല്ലം ബെൻസിഗർ) ജിഷ, സിനിൽ, അമ്പിളി, രാജു , വിനോദ് ( ജില്ലാ ആശുപത്രി). കൊല്ലം: കെഎംഎംഎലിന്റെ അധീനതയിലുള്ള എംഎസ് പ്ലാന്റിലേക്കുള്ള പാലം തകർന്ന് അപകടമുണ്ടാകാനിടയുള്ള സാഹചര്യത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. 2004 ൽ കന്പനി മാനേജ്മെന്റ് നിർമിച്ച നടപ്പാലം കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ചിട്ടുള്ളതാണ്. കഴിഞ്ഞ 13 വർഷക്കാലത്തിനിടയിൽ കാതലായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പാലത്തിൽ നടത്തിയിട്ടില്ല. പാലത്തിന്റെ സുരക്ഷിതത്വത്തെ സംബന്ധിച്ച് ആശങ്കയുണ്ടായതിന്റെ അടിസ്ഥാനത്തിൽ പാലം പുതുക്കിപ്പണിയാനുള്ള നിർദേശങ്ങൾ നേരത്തെ പരിഗണിക്കപ്പെട്ടെങ്കിലും തുടർ പ്രവർത്തനങ്ങളൊന്നുമുണ്ടായില്ല. പാലത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിൽ ഗുരുതരമായ വീഴ്ചയാണ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. നാല് ദശാബ്ദക്കാലത്തോളം പഴക്കമുള്ള കെഎംഎംഎൽ പ്ലാന്റും അനുബന്ധ സംവിധാനങ്ങളും കാലപ്പഴക്കം കൊണ്ടും പരിപാലനക്കുറവുകൊണ്ടും സുരക്ഷാപരമായ ആശങ്ക നേരിടുന്നു എന്ന പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷാവീഴ്ചമൂലമുണ്ടാകുന്ന അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദഗ്ധരടങ്ങുന്ന ഏജൻസിയെ കൊണ്ടുള്ള സുരക്ഷാ ഓഡിറ്റിംഗ് നടത്തണമെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു. മരണപ്പെട്ട എംഎസ് പ്ലാന്റിലെ ജീവനക്കാരിയുടെ കുടുംബത്തിന്റെ സംരക്ഷണം പൂർണമായും കന്പനി മാനേജ്മെന്റ് ഏറ്റെടുക്കണമെന്നും പരിക്കുപറ്റി ചികിത്സയിൽ കഴിയുന്നവർക്ക് വിദഗ്ധ ചികിത്സയും അടിയന്തിര ആശ്വാസ ധനസഹായവും നൽകണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. കൊല്ലം:ചവറ ടൈറ്റാനിയത്തിന്റെ അധീനതയിലുള്ള പാലം തകർന്ന് മൂന്നുപേർ മരിക്കുകയും അന്‍പതോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി എൻ. എസ്. വിജയൻ ആവശ്യപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരവും ജോലിയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപാ വീതവും നൽകണമെന്ന് എൻ. എസ്. വിജയൻ മുഖ്യമന്ത്രിയ്ക്ക് നൽകിയ സന്ദേശത്തിൽ ആവശ്യപ്പെട്ടു. മരണത്തിൽ അനുശോചിച്ചു. ചവറ: കെഎംഎംഎൽ എം എസ് യൂണിറ്റിലെ പാലം തകർന്നത് കന്പനി ജീവനക്കാരുടെ അനാസ്ഥയാെ ണന്ന് പരക്കെ ആക്ഷേപം ഉയരുന്നു. ഏകദേശം നാൽപതടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന പാലത്തിന് ബലമില്ലാത്തതാണ് പാലം തകർന്ന് വീഴാൻ കാരണം. പാലത്തിന്റെ തൂണുകൾ പിഴുത് തകരാൻ കാരണം പാലത്തിന്റെ ബലക്ഷയമില്ലായ്മയാണ് ഇത്തരം ഒരു ദുരന്തത്തിനിടയാക്കിയത്. കാലാകാലങ്ങളിൽ പാലം ബലപ്പെടുത്തുന്ന ഒരു നടപടിയും കന്പനിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. വല്ലപ്പോഴും കുറച്ച് പെയിന്റടിക്കുന്നതാണ് അധികൃതരുടെ ബലപ്പെടുത്തൽ. കെഎംഎംഎൽ എംഎസ് യൂണിറ്റിന് പടിഞ്ഞാറ് വശത്തെ പാലത്തിന്റെ തൂണുകൾ ചീനിക്കന്പ് പിഴുതെടുക്കുന്നതുപോലെ രണ്ട ് തൂണും പിഴുത് തകരുകയായിരുന്നു. ഏകദേശം 17 വർഷത്തെ പഴക്കമുളള പാലത്തിന്റെ നിർമാണത്തിൽ വേണ്ട ത്ര മേൽനോട്ടം കന്പനിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നാണ് പൊതുവേയുളള ആക്ഷേപം. പല പ്രാവശ്യം പാലം അപകടാവസ്ഥയിലാണെന്ന് കന്പനി അധികൃതരെ അറിയിപ്പിച്ചിട്ടും നിസംഗതാ മനോഭാവമാണ് കാണിച്ചതെന്നും അതിനാലാണ് ഇത്തരത്തിൽ ഒരപകടം ഉണ്ട ായതെന്നുമാണ് ആരോപണം. കടൽക്കാറ്റടിച്ച് പാലം പെട്ടന്ന് തുരുന്പെടുത്ത് പഴകി ദ്രവിച്ചും ആയിരുന്നു പാലത്തിന്റെ അവസ്ഥ. കന്പനി അധികൃതർ നേരത്തെ തന്നെ പാലം ബലപ്പെടുത്തിയിരുന്നെങ്കിൽ ഇത്തരത്തിലുളള ഒരപകടം ഒഴിവാകുമായിരുന്നു.കോടിക്കണക്കിന് രൂപ ലാഭം കൊയ്യുന്ന കന്പനിക്ക് പാലത്തിന്റെയോ ഇതിലൂടെ യാത്ര ചെയ്യുന്നവരുടെയോ സുരക്ഷ കണക്കിലെടുക്കാത്തതിനാൽ നൽകേണ്ട ി വന്നത് വിലപ്പെട്ട ജീവനുകളാണ്. ചവറ: കെഎംഎംഎംഎൽ എംഎസ് യൂണിറ്റിലേക്കുള്ള ഇരുമ്പ് നടപാലം തകർന്ന് കമ്പനി ജീവനക്കാരായ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സർക്കാർ നൽകുമെന്ന് മന്ത്രി മേഴ്സി കുട്ടിയമ്മ അറിയിച്ചു. ഇരുമ്പ് നടപ്പാലം തകർന്ന് അപകടമുണ്ടായ സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തിങ്കളാഴ്ച്ച വൈകുന്നേരം 5.30 തോടെയാണ് മന്ത്രി ദുരന്ത സ്ഥലം സന്ദർശിച്ചത്. അപകടം നടക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചിലവ് സർക്കാർ പൂർണമായും വഹിക്കും. കമ്പനിയിൽ നിന്നുള്ള സഹായ കാര്യങ്ങൾ കമ്പനി മാനേജ്മെന്റ് തീരുമാനിക്കുമെന്നും അപകടത്തെ തുടർന്ന് മരണപ്പെട്ടവരു ടെ വിയോഗത്തിൽ കടുത്തദുഖം രേഖപ്പെടുത്തുന്നതായും മേഴ്സി കുട്ടിയമ്മ പറഞ്ഞു. മന്ത്രിയോടൊപ്പം സി പി എം ജില്ലാ സെക്രട്ടറി കെ എൻ ബാലഗോപാൽ , സൂസൻ കോടി, കോവൂർ കുഞ്ഞുമോൻ എം എൽ എ എന്നിവരും ഉുണ്ടായിരുന്നു. പ്രതിഷേധം കത്തിപ്പടരുന്നു ചവറ: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കെഎംഎംഎൽ എംഎസ് പ്ലാന്റിലെ പാലം തകർന്ന് മൂന്ന് പേർ മരിക്കാനിടയായതിൽ പ്രതിഷേധം ശക്തമാകുന്നു. നരഹത്യക്കെതിരെ കെഎംഎംഎൽ മാനേജിംഗ് ഡയറക്ടറുടെ പേരിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ കന്പനിപ്പടിക്കൽ ഇതുമായി ബന്ധപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചതായി പ്രസിഡന്റ് അറിയിച്ചു. തൊഴിൽ നിഷേധം ദുരന്തത്തിലേക്ക് നയിച്ചുയെന്നും ഇനിയെങ്കിലും തൊഴിൽ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണമെന്നും ഐഎൻടിയുസി ചവറ മേഖല പ്രസിഡന്റ് ജോസ് വിമൽരാജ് പറഞ്ഞു. അപകടം നിറഞ്ഞ പാലത്തിൽ കൂടി യാത്ര നിരോധിക്കാതെ യാതൊരു മുൻ കരുതലും എടുക്കാത്ത കന്പനി മാനേജ്മെന്റിന്റെ ധിക്കാരപരമായ സമീപനമാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. ജീവന് പുല്ലുവില നൽകുന്ന കോടികൾമാത്രം സ്വപ്നം കാണുന്ന മാനേജ്മെന്റ് പൊതുജനമധ്യത്തിൽ മാപ്പ് പറയണമെന്നും അതിനാൽ ഇവരെ പ്രോസ്ക്യൂട്ട് ചെയ്യണമെന്നും ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് സി. പി സുധീഷ്കുമാർ ആവശ്യപ്പെട്ടു. കന്പനിയുടെ അനാസ്ഥ ആവർത്തിക്കാതിരിക്കാൻ യുഡിഎഫ് ഇന്ന് പ്രതിഷേധദിനമായി ആചരിക്കുമെന്നും വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കോലത്ത് വേണുഗോപാൽ പറഞ്ഞു. നടപ്പാലം പൊളിഞ്ഞ് വീണതിന് ഉത്തരവാദികൾ കന്പനി മാനേജ്മെന്റും കേരള സർക്കാരുമാണ്. ജീർണിച്ച പാലത്തിന് മുന്നിൽ അപകട മുന്നറിയിപ്പ് ബോർഡു പോലും സ്ഥാപിക്കാത്തത് പൊറുക്കാൻ പറ്റാത്ത കുറ്റമാണ്. പതിനേഴ് മാസമായി തൊഴിൽ പോലും നൽകാൻ സാധിക്കാത്ത മാനേജ്മെന്റിന്റെ കാടത്തത്തിനുദാഹരണമാണ് ഇപ്പോഴത്തെ ഈ അപകടമെന്ന് ആർഎസ്പി ചവറ മണ്ഡലം കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി ജസ്റ്റിൻജോണ്‍ പറഞ്ഞു. പാലം തകർന്ന് വീണപ്പോൾ കുറ്റം സമരക്കാരുടെ മേൽ ആരോപിക്കുന്ന അധികൃതർ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ശരത്പട്ടത്താനം പറഞ്ഞു. ചവറ: കെഎംഎംഎൽ എംഎസ് പ്ലാന്റിലേക്കുള്ള ഇരുന്പു നടപ്പാലം തകർന്നു ടിഎസ് കനാലിലേക്ക് പതിച്ച് കമ്പനി ജീവനക്കാരായ മൂന്നു പേർ മരിച്ചു. 45 പേർക്കു പരിക്കേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പന്മന കൊല്ലക കൈരളിയിൽ പരേതനായ പി.ആർ. ചന്ദ്രശേഖരപിള്ളയുടെ ഭാര്യ ശ്യാമളാ ദേവിയമ്മ (57), പന്മന മേക്കാട് ഫിലോമിന മന്ദിരത്തിൽ പരേതനായ ക്രിസ്റ്റഫറുടെ ഭാര്യ റെയ്ച്ചൽ എന്നു വിളിക്കുന്ന ആഞ്ചലീന (45), പന്മന മേക്കാട് ജിജിവിൻ വില്ലയിൽ ഡോ. ഷിബുവിന്റെ ഭാര്യ അന്നമ്മ (ഷീന-45) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെയാണു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പൊന്മനയിലെ കുടിയൊഴിപ്പിക്കപ്പെട്ട മൈനിംഗ് തൊഴിലാളി കുടുംബങ്ങൾ തൊഴിൽ പ്രശ്നമുന്നയിച്ച് കമ്പനിക്കു മുന്നിൽ സമരം നടത്തിയിരുന്നു. ഇതിനുശേഷം പാലത്തിൽ കയറി തിരിച്ചുപോകാനൊരുങ്ങി. ഇതേസമയം തന്നെ കമ്പനിയിലേക്കു പ്രവേശിക്കാനായി ജീവനക്കാരും പാലത്തിൽ കയറി. ഇതോടെ പാലത്തിന്റെ പടിഞ്ഞാറു വശത്തെ ഇരുമ്പു തൂൺ ഇളകി ചെരിയുകയായിരുന്നു. ആളുകൾ ഒരു വശത്തേക്കു മാറിയതോടെ പാലത്തിന്റെ നടുഭാഗം ഒടിഞ്ഞ് കനാലിലേക്കു പതിച്ചു. കമ്പികൾക്കിടയിൽ കുരുങ്ങിയും തെറിച്ചും വെള്ളത്തിൽ വീണവരുടെ മുകളിലേക്കു പാലം തകർന്നുവീണു. ഇതിലാണു കൂടുതൽ പേർക്കും പരിക്കേറ്റത്. കൊല്ലം - ആലപ്പുഴ ദേശീയ ജലപാതയുടെ ഭാഗമായ ടി എസ് കനാലിനു കുറുകെയായിരുന്നു പാലം. പാലം 2001ൽ കമ്മീഷൻ ചെയ്തതാണ്. കുടിയൊഴിപ്പിക്കപ്പെട്ട മൈനിംഗ് മേഖലയിലെ നിവാസികൾ കഴിഞ്ഞ 70 ദിവസമായി കെഎംഎംഎല്ലിനു മുന്നിൽ അനിശ്ചിത കാല പട്ടിണി സമരത്തിലാണ്. ശ്യാമളദേവിയമ്മയുടെ മക്കൾ ആശ, ചിത്ര. ആഞ്ചലീനയുടെ മക്കൾ: ഡെസി, പരേതനായ ജൂഡ് . അന്നമ്മയുടെ മക്കൾ: ഗോഡ് വിൻ, ഗ്ലാഡ് വിൻ. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിക്കു മന്ത്രി എ.സി. മൊയ്തീന് നിര്‍ദേശം നല്കി. മരിച്ചവരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കുന്നതുള്‍പ്പെടെയുള്ള ആശ്വാസ നടപടികള്‍ സര്‍ക്കാര്‍ പരിഗണിക്കും. കൊല്ലം: കൊല്ലം ചവറയിൽ കെഎംഎംഎൽ എംഎസ് പ്ലാന്റിലേക്കുള്ള ഇരുന്പ് പാലം തകർന്ന് മരിച്ചവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ സർക്കാർ ധനസഹായം നൽകും. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചിലവും സർക്കാർ ഏറ്റെടുക്കും. സംഭവസ്ഥലം സന്ദർശിച്ച ശേഷം മന്ത്രി ജെ. മേഴിസിക്കുട്ടിയമ്മയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇരുന്പു നടപ്പാലം തകർന്ന് വീണത്. പന്മന കൊല്ലക കൈരളിയിൽ പരേതനായ പി.ആർ. ചന്ദ്രശേഖരപിള്ളയുടെ ഭാര്യ ശ്യാമളാ ദേവിയമ്മ (57), പന്മന മേക്കാട് ഫിലോമിന മന്ദിരത്തിൽ പരേതനായ ക്രിസ്റ്റഫറുടെ ഭാര്യ റെയ്ച്ചൽ എന്നു വിളിക്കുന്ന ആഞ്ചലീന (45), പന്മന മേക്കാട് ജിജിവിൻ വില്ലയിൽ ഡോ. ഷിബുവിന്റെ ഭാര്യ അന്നമ്മ (ഷീന-45) എന്നിവരാണു മരിച്ചത്.