മാരായമുട്ടത്ത് പൊതു കിണറ്റില്‍ സ്ത്രിയുടെ അജ്ഞാത ജഡം:പോലീസ് അന്നുവേഷണം തുടങ്ങി

മാരായമുട്ടത്ത് പൊതു കിണറ്റില്‍ സ്ത്രിയുടെ അജ്ഞാത ജഡം:പോലീസ് അന്നുവേഷണം തുടങ്ങി നെയ്യാറ്റിന്‍കര: മാരായമുട്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തുളള പൊതു കിണറ്റില്‍ സ്ത്രിയുടെ മൃതദേഹം കന്‍െടണ്ടത്തി. ഊരും പേരും തിരിച്ചറിഞ്ഞിട്ടില്ലാത്തതും ഉദ്ദേശം 40 വയസ് പ്രായം തോന്നിക്കുന്നതുമായ സ്ത്രിയുടെ 3-4 ദിവസം പഴക്കം ചെന്നതുമായ മൃതദേഹമാണ് കന്‍െടണ്ടത്തിയത്. റോസ് നിറത്തിലുളള ചെറിയ പൂക്കളോടുകൂടിയ ബ്ലൗസും ചെറിയ പുളളികളോട് കൂടിയ കാപ്പിപ്പൊടി നിറത്തിലുളള കയ്ലിയുമാണ് വേഷം. കഴുത്തില്‍ സ്വര്‍ണ നിറത്തിലുളള മാല ധരിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4.15 ഓടു കൂടിയാണ് മൃതദേഹം കിണറ്റില്‍ കണ്ടെന്‍ടത്തിയത്.ഇവർ ഒരു സ്വർണ മാലയും ,കാതിൽ stud ഉം ,കയ്യിൽ വളയും ധരിച്ചിട്ടുണ്ട് ഇന്നലെ ഉച്ച മുതല്‍ പരിസരത്തുണ്ടായ രൂക്ഷമായ ഗന്ധത്തെത്തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം ക ണ്ടെന്‍ടത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് മാരായമുട്ടം പൊലീസും നെയ്യാറ്റിന്‍കര നിന്നും ഫയര്‍ ഫോഴ്സും എത്തി നാട്ടുകാരുടെ സഹായത്താല്‍ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടന്‍ ത ന്നെ പരിസരം ജനങ്ങളെ കൊന്‍ടണ്ട് നിറഞ്ഞിരുന്നു. എന്നാല്‍ ഇതു വരെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആരെയും തന്നെ കാണാനില്ലാത്തതായി പരാതി ലഭിച്ചിട്ടില്ല. ഇതില്‍ നിന്നും നാട്ടുകാര്‍ക്കിടയില്‍ ദിരൂഹത ഏറുകയാണ്. മൃതദേഹം ഇന്നലെ വൈകിട്ടോടെ മാരായമുട്ടം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഇവരെ തിരിച്ചറിയുന്നവർ നെയ്യാറ്റിൻകര ,മാരായമുട്ടം പോലീസിനെ അറിയിക്കണം