വീഡിയോ കാണാം : കോണ്‍ഗ്രസ് കുടുംബ സംഗമത്തില്‍ ഉമ്മന്‍ചാണ്‍ടിയും ശശിതരൂരും

നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ ബൂത്ത്തല കുടുംബ സംഗമത്തില്‍ ഉമ്മന്‍ചാണ്‍ടണ്ടിയും ശശിതരൂരും പങ്കെടുത്തു. കഴിഞ്ഞദിവസം വൈകിട്ട് നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഗ്രാമത്തിലുളള കോണ്‍ഗ്രസ് ബൂത്ത്തല കുടുംബ സംഗമത്തിലാണ് ഉമ്മന്‍ചാണ്ടണ്‍ടിയും ശശിതരൂര്‍ എം.പിയും പങ്കെടുത്തത്. ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ താമസിക്കുന്ന ബൂത്തിലാണ് ഇരുവരും എത്തിയത്. ആയിരകണക്കിന് സ്ത്രീകളടങ്ങുന്ന കുടുംബ സംഗമമായിരുന്നു. അടിത്തട്ടില്‍ കോണ്‍ഗ്രസിന്‍റെ ശക്തി കൂട്ടുവാനും അകന്ന് നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയിലേയ്ക്ക് തിരികെ കൊണ്‍ട ണ്ടുവരുന്നതിനുമാണ് ജില്ലയിലെ മണ്ഡലങ്ങളിലുടനീളം ബീത്ത്തല കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. സ്ഥിരമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളാണ് ആവശ്യമെന്നും ഒരിക്കല്‍ കൂടിയിട്ട് പിന്നീട് കൂടാതിരിക്കുന്ന ബൂത്തുകളുടെ ആവശ്യമില്ലെന്നും ഉമ്മന്‍ചാണ്‍ടണ്ടി പറഞ്ഞു. യോഗത്തില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്സ് , കോണ്‍ഗ്രസ് നേതാക്കളായ മുന്‍ എം.എല്‍.എ ആര്‍.സെല്‍വരാജ് ,നേമംജയകുമാര്‍ ,ജോസ് ഫ്രാങ്ക്ളിന്‍ , മാരായമുട്ടം സുരേഷ് , അവനീന്ദ്രകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.