ആനാവൂര്‍ അക്രമം; രണ്ട് പേര്‍ പിടിയില്‍:

നെയ്യാറ്റിന്‍കര: ആനാവൂരിലും പരിസര പ്രദേശങ്ങളിലും അക്രമം നടത്തിയ കേസിലെ രണ്ട് പ്രതികളെ ഇന്നലെ മാരായമുട്ടം പൊലീസ് പിടികൂടി. ആനാവൂര്‍ ആലത്തൂര്‍ സ്വദേശി മനു (19) , മണ്ണടിക്കോണം സ്വദേശി രാജന്‍ (17) എന്നിവരെയാണ് മാരായമുട്ടം എസ്.ഐ മൃദുല്‍കുമാറിന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘം പിടികൂടിയത്. കുന്നത്തുകാല്‍ മുതല്‍ ആനാവൂര്‍ വരെയുളള പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ അടിച്ചു തകര്‍ത്തും ആനാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബസ് അടിച്ചു തകര്‍ക്കുകയും ചെടിച്ചട്ടികളില്‍ വളര്‍ത്തിയിരുന്ന ചെടികളും പച്ചക്കറി വിളകളും വെട്ടി നശിപ്പിച്ച് പ്രദേശത്ത് ഭീകരാന്തരീക്ഷം ശ്രിഷ്ടിച്ചിരുന്നു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സി.സി കാമറയിലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. നാല് പേര്‍ അടങ്ങുന്ന സംഘമാണ് അക്രമം നടത്തിയിരുന്നത്. ഇതില്‍ പ്രധാന പ്രതികളായ മറ്റ് രണ്ട് പേര്‍ക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.