ഒരുവർഷത്തിനകം നഗരത്തിൽ പുതിയ മാസ്റ്റർ പ്ലാൻ ; മന്ത്രി കടകം പള്ളി സുരേന്ദ്രൻ കഴക്കൂട്ടം:ഒരുവർഷത്തിനകം നഗരത്തിൽ പുതിയ മാസ്റ്റർ പ്ലാൻ വരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കഴക്കൂട്ടം പ്രസ് ക്ലബിന്റെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് കൊണ്ട് നടന്ന മീറ്റ് ദി പ്രസ് പരിപാരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്കുളം,കഠിനംകുളം കായലോര ടൂറിസം, മടവൂപ്പാറ ഗുഹാക്ഷേത്രം, എന്നിവ കേന്ദ്രിക്കരിച്ച് സമഗ്രമായ ടൂറിസം വികസനത്തിന് സർക്കാർ പരിഗണന നൽകും. അതുപോലെ ടെക്നോപാർക്ക് മേഖലയിലെ സുരക്ഷ ശക്‌തിപ്പെടുത്താൻ കൂടുതൽ തെരുവ് വിളക്കുകളും കാമറകളും സ്‌ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ്, വൈസ് പ്രസിഡന്റ് യാസിർ, അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഉഷകുമാരി, പ്രസ് ക്ലബ് ഭാരവാഹികളായ എ.നജീബ്, രാജേന്ദ്രൻ, എം.അൻസാർ, കഴക്കൂട്ടം സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.