തിരുവനന്തപുരത്തേക്ക് കഞ്ചാവ് ഒഴുകുന്നു 4 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍:

നെയ്യാറ്റിന്‍കര: അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തിയ നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കഞ്ചാവ് കടത്തി കൊണ്ട് വന്ന പേട്ട സ്വദേശി ശ്രീകുമാറിനെ (43) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കൊണ്ട് വന്നത്. അമരവിള ചെക്ക് പോസ്റ്റ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.സുഭാഷിന്‍റെ നേതൃത്വത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ , പ്രിവന്‍റീവ് ഓഫീസര്‍മാരായ മഹേഷ് , ഷാജു , സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹര്‍ഷകുമാര്‍ , അനീഷ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. ഫോട്ടോ: അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ ഇന്നലെ 4 കിലോ കഞ്ചാവുമായി പിടിയിലായ പ്രതി ശ്രീകുമാര്‍ എക്സൈസ് അധികൃതര്‍ക്കൊപ്പം.