നെയ്യാറ്റിന്‍കരയിലും പാറശാലയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു പൊതുവേ സമാധാനപരം

നെയ്യാറ്റിന്‍കര: യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താലിന് നെയ്യാറ്റിന്‍കരയില്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. ഹാജര്‍നില കുറവായിരുന്നു. ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിച്ചില്ല.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. ആലുംമൂട് കവലയില്‍ റോഡില്‍ കുത്തിയിരുന്ന യു.ഡി.എഫ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. . വെളളറട , പാറശാല , നെയ്യാറ്റിന്‍കര , പുവാര്‍ എന്നിവിടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയില്ല. ഇരുചക്രവാഹനങ്ങള്‍ നിരത്തിലിറങ്ങി. വാഹനം തടഞ്ഞതില്‍ പാറശാല ചെറിയ തരത്തില്‍ ഹര്‍ത്താലനൂകൂലികളുമായി വാക്കേറ്റമുണ്ടന്‍ടണ്ടായി. കടലോര മേഖലയായ പൊഴിയൂര്‍ , പുവാര്‍ , കരിങ്കുളം , കാഞ്ഞിരംകുളം എന്നിവിടങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകള്‍ അടഞ്ഞുകിടന്നു. മത്സ്യ ചന്തകള്‍ പ്രവര്‍ത്തിച്ചില്ല. ബാലരാമപുരം , നേമം , ആറാലുംമൂട് തുടങ്ങിയ സ്ഥലങ്ങളിലും അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെയുണ്ടന്‍ടണ്ടായില്ല. ഹര്‍ത്താല്‍ പൊതുവേ സമാധാനപരമായിരുന്നു. നെയ്യാറ്റിന്‍കര ആലുംമൂട് ജങ്ഷനില്‍ ചെറിയ തോതില്‍ സംഘര്‍ഷ സാധ്യത ഉണ്ടന്‍ടായിരുന്നെങ്കിലും നെയ്യാറ്റിന്‍കര പൊലീസിന്‍റെ അവസരോചിതമായ ഇടപെടല്‍ മൂലം ഒഴിവാകുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തിയ സമയം പ്രകടനക്കാര്‍ വന്നത് അല്‍പ്പനേരം വാക്കേറ്റമുണ്ടാക്കി. സമാധാനപരമായി മാത്രമെ സമരം ചെയ്യാവു എന്ന നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം അനുസരിക്കുന്നതുകൊന്‍ടണ്ട് മാത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കുതെന്ന് അഡ്വ.മൊഹനുദ്ദീന്‍ പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പ്രതാപന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ.മൊഹിനുദ്ദീന്‍ , ജോസ് ഫ്രാങ്കിളിന്‍ , മാരായമുട്ടം സുരേഷ് , അഡ്വ.വിനോദ് സെന്‍ , കവളാകുളം സന്തോഷ് , അമരവിള സുദേവന്‍ , പാലക്കടവ് രാജേഷ് , ഗ്രാമം പ്രവീണ്‍ , സുബാഷ് , നിനോ അലക്സ് , കെ.എസ്.യു ജില്ലാ സെക്രട്ടറി അജിന്‍ദേവ് , വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു.