നെയ്യാറ്റിന്‍കരയിലും ആനാവൂരിലും ഗുന്‍ടണ്ടാസംഘങ്ങള്‍ അഴിഞ്ഞാടിയത് ......... രാഷ്ട്രീയ-മത സ്പര്‍ദ്ദ വളര്‍ത്താനോ

നെയ്യാറ്റിന്‍കരയിലും ആനാവൂരിലും ഗുന്‍ടണ്ടാസംഘങ്ങള്‍ അഴിഞ്ഞാടിയത് ......... രാഷ്ട്രീയ-മത സ്പര്‍ദ്ദ വളര്‍ത്താനോ........... നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ ആറാലുംമൂട്,വഴിമുക്ക്,കേരളആട്ടോമൊ ബൈല്‍സ്ജങ്ഷന്‍,ആറാലുംമൂട് വാട്ടര്‍ടാങ്ക്പരിസരം, കാളചന്ത , വിവേകാനന്ദ റോഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം രാത്രി സാമൂഹ്യ വിരുദ്ധരും ഗുന്‍ടണ്ടാസംഘങ്ങളുംഅഴിഞ്ഞാടി.അക്രമം നടന്ന വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ ചിത്രങ്ങളുളള ഫ്ളക്സ് ബോര്‍ഡുകളില്‍ കരിഓയില്‍ ഒഴിച്ചും ഫ്ളക്സുകള്‍ വലിച്ചു കീറിയും വലിയ തരത്തിലുളള അഴിഞ്ഞാട്ടമാണ് കഴിഞ്ഞദിവസം രാത്രിയില്‍ പ്രദേശങ്ങളില്‍ അരങ്ങേറിയത്. സ്ഥലത്ത് വര്‍ഗ്ഗീയ-രാഷ്ട്രീയ-മത സ്പര്‍ദ്ദ വളര്‍ത്താന്‍ സാമൂഹ്യ വിരുദ്ധരെ കൊന്‍ടണ്ട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമം നടത്തിച്ചതാണോഎന്നും ജനങ്ങള്‍ക്കിടയില്‍ സംശയമുന്‍ടണ്ട്. ........... മാറ്റൊരുവ്യ ത്യസ്ഥ സംഭവത്തില്‍ കഴിഞ്ഞദിവസം രാത്രി നെയ്യാറ്റിന്‍കര മാരായമുട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആനാവൂര്‍ , നാറാണി , അരുവിയോട് തുടങ്ങിയ സ്ഥലങ്ങളിലും സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുകയുണ്ടായി. ഈ പ്രദേശങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് സംഘം ഉണ്ടന്‍ടാക്കിയിട്ടുളളത്. ഇവിടെയും കോണ്‍ഗ്രസ് , സി.പി.എം , ബി.ജെ.പി എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫ്ളക്സ് ബോര്‍ഡുകളും കൊടി തോരണങ്ങളും നശിപ്പിക്കുകയുണ്ടായി. കൂടാതെ ആനാവൂര്‍ എച്ച്.എസ്.എസ് വളപ്പിനുളളില്‍ കടന്ന അക്രമികള്‍ കണ്ണില്‍ കണ്ടന്‍ടതെല്ലാം അടിച്ചു തകര്‍ത്തു. സ്കൂള്‍ ബസിന്‍റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ക്കുകയും ടയറുകളിലെ കാറ്റ് അഴിച്ചുവിടുകയും ചെയ്തു. സ്കൂളില്‍ ചെടിച്ചട്ടികളില്‍ നട്ടു വളര്‍ത്തിയിരുന്ന ചെടികള്‍ വെട്ടി നശിപ്പിച്ചും പച്ചക്കറികള്‍ പിഴുതെറിഞ്ഞും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടന്‍ടാക്കിയിട്ടുളളത്. നാട്ടുകാര്‍ പൊലീസിനെ ആറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ സ്കൂള്‍ പരിസരത്തു നിന്നും മൂവര്‍ സംഘം ബൈക്കുകളില്‍ രക്ഷപ്പെടുകയാണുണ്ടന്‍ടായത്. പ്രതികളെകുറിച്ച്‌ പൊലീസിന് സൂചന ലഭിച്ചതായി വിവരമുന്‍ടണ്ട്‌......... ക്രിമിനല്‍ പശ്ചാത്തലമുളള പ്രദേശങ്ങളായ ആനാവൂരിലും മാരായമുട്ടം , നാറാണി തുടങ്ങിയ പ്രദേശങ്ങളില്‍ പൊലീസ് പട്രോളിങ്‌ ശക്തമല്ലെന്ന്‌ ജനങ്ങള്‍ക്കിടയില്‍ പൊതുവെ ആക്ഷേപമുന്‍ടണ്ട്‌. അക്രമസംഭവങ്ങളും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും ഈ മേഖലയില്‍ നടക്കുമെന്ന്‌ പൊലീസ് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്‌ ഉന്‍ടണ്ടായിരുന്നിട്ടും അധികൃതര്‍ അവഗണിക്കുകയാണുണ്ടന്‍ടായത്. നെയ്യാറ്റിന്‍കരയില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടിയ സ്ഥലങ്ങളിലും രാത്രികാലങ്ങളില്‍ പൊലീസ് പട്രോളിങ് നടക്കാറില്ലെന്ന്‌ തന്നെയാണ് പൊതു ജനങ്ങള്‍ക്ക്‌ പറയുവാനുളളത്. ഇതിനു ശക്തമായ ഉദാഹരണമാണ് മാസങ്ങള്‍ക്ക്‌ മുന്‍പ്‌ നെയ്യാറ്റിന്‍കര-അമരവിള ഭാഗങ്ങളില്‍ നടന്ന മോഷണ പരമ്പര.......