കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മുദ്രവാക്യത്തിനെതിരെ സിപിഎം രംഗത്തെത്തി. "ഒറ്റക്കൈയാ ജയരാജാ മറ്റേ കൈയും കാണില്ല' എന്ന മുദ്രാവാക്യം കൊലവിളിയെന്ന് ജയരാജൻ ആരോപിച്ചു. ഇതിനെതിരെ കൂത്തുപറന്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ജനരക്ഷായാത്ര കൂത്തുപറന്പിലൂടെ കടന്നു പോയപ്പോഴാണ് മുദ്രാവാക്യം ഉയർന്നത്. ബിജെപി നേതാക്കളായ വി. മുരളീധരൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.