ബിജെപിക്കും ആർഎസ്എസിനുമെതിരെ രൂക്ഷ വിമർശനങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തെ അപകീർത്തിപ്പെടുത്താൻ ദേശീയ തലത്തിൽ ശ്രമം നടക്കുന്നുണ്ടെന്ന് കാനം കുറ്റപ്പെടുത്തി. രാജ്യത്തെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും സ്വന്തം സംസ്ഥാനത്ത് കയറാൻ പോലുംവിലക്കുണ്ടായിരുന്ന നേതാവാണ് അമിത് ഷായെന്ന് ഓർക്കണമെന്നും കാനം പറഞ്ഞു. ആർഎസ്എസിന്‍റെയും ബിജെപിയുടെയും നയങ്ങൾ രാജ്യത്ത് അടിച്ചേൽപിക്കാനുള്ള ശ്രമത്തിന്‍റ ഭാഗമായാണ് തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനുള്ള നീക്കം നടത്തുന്നതെന്നും കാനം വ്യക്തമാക്കി.