തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല സ്റ്റേഡിയത്തിൽ ഡിസംബർ മൂന്നു മുതൽ ആറുവരെ നടക്കുന്ന സംസ്‌ഥാന സ്കൂൾ കായികമേളയുടെ പന്തലിന് കാൽനാട്ടി. സ്വാഗതസംഘം ചെയർമാൻ പി.അബ്ദുൾ ഹമീദ് എംഎൽഎയാണ് കാൽനാട്ടൽ നിർവഹിച്ചത്.തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യസ ഡെപ്യൂട്ടി ഡയറക്ടർ പി. സഫറുള്ള, പി.കെ ഷഹീദ്, വി.മുഹമ്മദ് കുട്ടി, ഷൗക്കത്തലി എന്നിവർ പങ്കെടുത്തു. പുസ്തകങ്ങൾ നൽകിയാണ് അതിഥികളെ സ്വീകരിക്കുക. സംസ്‌ഥാന കായികോത്സവത്തിന് മുമ്പായി യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ കായികോത്സവത്തിലും ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ വ്യക്‌തമാക്കി.ജനപ്രതിനിധികൾ, ക്ലബ് പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ഓട്ടോ ഡ്രൈവർമാർ എന്നിവരുടെ പ്രത്യേക യോഗം ഇന്ന് ചേരുമെന്ന് സംഘാടകർ അറിയിച്ചു