ചെഗുവേരയെ മാതൃകാ പുരുഷനാക്കിയതാണ് സിപിഎമ്മിന്റെ അക്രമ സ്വഭാവത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. സ്വാമി വിവേകാനന്ദൻ, നാരായണ ഗുരു, അയ്യൻകാളി എന്നിവരെ മാതൃകയാക്കാത്തതാണു സിപിഎമ്മിന്റെ തകർച്ചയ്ക്കു കാരണം. സ്വന്തം നാടിന് വേണ്ടി ജീവിച്ചു മരിച്ച നേതാക്ക·ാരിൽനിന്ന് പ്രചോദനം ഉൾക്കൊള്ളാൻ സിപിഎം തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ചെങ്കൊടിയിൽ ചെഗുവേരയുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. എന്നാൽ ചെഗുവേര ഇന്ത്യയിൽ വന്നപ്പോൾ സി.പി. ജോഷി അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കൾ സ്വീകരിക്കാൻ പോയില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.