തിരുവനന്തപുരം: പൊതുമരാമത്തു വകുപ്പിലെ മുഴുവൻ ജീവനക്കാരുടെയും പട്ടിക നൽകാൻ ഭരണ വിഭാഗം ചീഫ് എൻജിനിയറോട് ആവശ്യപ്പെട്ടിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും ലഭിക്കാതിരുന്നതിനു പിന്നിൽ അഴിമതിയാണെന്നു മന്ത്രി ജി. സുധാകരൻ. മന്ത്രിക്കു പട്ടിക നൽകാനായി ചീഫ് എൻജിനിയർ താഴേക്കു വിവരം ചോദിച്ചു. താഴെ തട്ടിലുള്ള ചിലർക്കു വിവരം തരാൻ മടിയാണെന്നും പൊതുമരാമത്ത് എൻജിനിയേഴ്സ് കോണ്ഗ്രസിൽ അധ്യക്ഷത വഹിക്കവേ അദ്ദേഹം പറഞ്ഞു. ഏതൊക്കെ തസ്തിക ഒഴിഞ്ഞു കിടക്കുന്നുവെന്നു മനസിലാക്കാനായിട്ടായിരുന്നു പട്ടിക ആവശ്യപ്പെട്ടത്. എന്നാൽ, ചില സ്ഥലംമാറ്റങ്ങൾ മന്ത്രിയറിയാതെ നടത്തുന്നതിന്റെ ഭാഗമായിട്ടാണു പട്ടിക നൽകാതിരുന്നത്. ഇക്കാര്യം മനസിലാക്കി മറ്റു വഴിയിലൂടെ പട്ടിക തയാറാക്കേണ്ടി വന്നു. സ്ഥലംമാറ്റത്തിനായി മന്ത്രിയുടെ ഓഫീസ് ഒരു എൻജിനിയറിൽനിന്നും പണം വാങ്ങില്ല. അതിനാൽ എൻജിനിയർമാർ ഒരു തരത്തിലുള്ള കൈക്കൂലിയും വാങ്ങാൻ പാടില്ല. സ്ഥലംമാറ്റത്തിനായി ഒരു കരാറുകാരനും മന്ത്രിയുടെ ഓഫിസിലെത്തുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തു ചില സുപ്രധാന തസ്തികകൾക്ക് ഒന്നും ഒന്നര കോടിയും രൂപയാണ് കൈക്കൂലിയായി വാങ്ങിയിരുന്നത്. മന്ത്രിക്ക് ശന്പള ഇനത്തിൽ 52,000 രൂപ ലഭിക്കുന്പോൾ, ചീഫ് എൻജിനിയർക്ക് ഒന്നര ലക്ഷം രൂപയാണു ശന്പളം. എനിക്കു ജീവിക്കാൻ ഈ തുകതന്നെ ധാരാളം. പൊതുമരാമത്ത് വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തും. റോഡിലെ കുഴികൾ, വെള്ളക്കെട്ട്, അപകട മേഖല എന്നിവ സംബന്ധിച്ച രജിസ്റ്റർ എല്ലാ എഇമാരും സൂക്ഷിക്കണം. റോഡ് അറ്റകുറ്റപ്പണിക്ക് 300 കോടി അനുവദിച്ചിട്ടുണ്ട്. കൂടാതെ 1,770 കോടി രൂപയുടെ റോഡ് നിർമാണവും ആരംഭിക്കും. മഴ മാറിയാലുടൻ പണി തുടങ്ങും. ജോലിയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകുന്ന സംവിധാനം പരിഗണനയിലാണെന്നും മന്ത്രി