നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര റേഞ്ച് എക്സൈസ് സംഘം ഇന്നലെ നെയ്യാറ്റിന്‍കര ഭാഗത്ത് നടത്തിയ പരിശോധനയില്‍ 105 സെന്‍റീമീറ്റര്‍ ഉയരമുളള കഞ്ചാവ് ചെടികള്‍ കണ്ടെത്തി. തൊഴുക്കല്‍ മുനിസിപ്പാലിറ്റി ഗ്രൗണ്ടിന് തെക്ക്-കിഴക്ക് ഭാഗത്തുനിന്നുമാണ് കണ്ടെത്തിയത് എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തി ന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായി ആരുടെയും പേരു വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എക്സൈസ് ഇന്‍സ്പെക്ടര്‍ യു.ഷാനവാസ് , പ്രിവന്‍റീവ് ഓഫീസര്‍മാരായ റെജികുമാര്‍ , സുനില്‍രാജ് , പ്രേമചന്ദ്രന്‍നായര്‍ , സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.വിശാഖ് , ഹരിപ്രസാദ് , ഡ്രൈവര്‍ ബിനുകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.