കോൺഗ്രസ് നേതാവിനെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ ഒരു പ്രതി പിടിയിലായി . സ്റ്റേഷനിൽ പ്രതി ആത്മഹത്യക്കു ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ടു പിടിയിലായ ഊരൂട്ടമ്പലം പിരിയക്കോട് ശ്രീലകത്തിൽ നിന്നും അരുവാക്കോട് നീർമൻകുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീനാഥ് (32 ) ആണ് സ്റ്റേഷനിൽ ആത്മഹത്യക്കു ശ്രമിച്ചത് . .കോൺഗ്രസ് മാറനല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി ഊരൂട്ടമ്പലം പിരിയാക്കോട് സനൽ സദനത്തിൽ എസ്. സജികുമാർ (47) നെ സംഘം ചേർന്ന് ആക്രമിച്ച കേസിലാണ് ശ്രീനാഥ് അറസ്റ്റിലായത് . ഇന്നലെ ഉച്ചയോടെ സർക്കിൾ ഓഫീസിൽ വച്ച് പ്രതിയിൽ നിന്നും സ്റ്റേറ്റ്മെന്റ് എടുത്തു ശേഷം പോലീസ് സ്റ്റേഷനിൽ എത്തിക്കുന്നതിനിടെ പേപ്പർ കട്ടറിന്റെ അടർന്നു വീണ ഭാഗം എടുത്തു ഇയാൾ ഇടതു കൈ ഞരമ്പ് മുറിച്ചു ആത്മത്യക്കു ശ്രമിക്കുകയായിരുന്നു .പോലീസുകാർ കണ്ടതിനാൽ ഉടൻതന്നെ പ്രാഥമീക ചികിത്സ നൽകി.മുറിവ് ഗുരുതരമല്ല എന്ന് പോലീസ് പറഞ്ഞു . ഇന്നലെ നാലുമണിയോടെ കാട്ടാക്കട സർക്കിളിന്റെ നേതൃത്വത്തിൽ ശ്രീനാഥിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആക്രമണത്തിനിരയായ സജി കുമാറിന്റെ മുന്നിൽ എത്തിക്കുകയും പ്രതിയെ സജികുമാർ തിരിച്ചറിയുകയും ചെയ്തു .ശേഷം ഇയാളെ വൈകുന്നേരത്തോടെ തിരികെ കാട്ടാക്കട സർക്കിൾ ഓഫീസിൽ എത്തിച്ചു .നടപടികൾ പൂർത്തിയാക്കി നാളെ കോടതിയിൽ ഹാജരാക്കും . അതെ സമയം സജികുമാറിനെ ആക്രമിച്ചത് വ്യക്തി വൈരാഗ്യമാണ് എന്നാണു പോലീസ് പറയുന്നത് .സജികുമാറിന്റെ വീടിന്റെ സമീപത്തു ഇരുന്നു സ്ഥിരമായി മദ്യപിക്കാറുള്ള പ്രതികളെ സജികുമാർ പല തവണ വിലക്കിയിരുന്നു ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ എന്നാണു പ്രതിയുടെ മൊഴി എന്ന് പോലീസ് പറയുന്നു .കൃത്യ നിർവഹണത്തിന് ശേഷം ഉപേക്ഷിച്ച സ്‌കൂട്ടറുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്.സംഭവുമായി ബന്ധപ്പെട്ടു മൂന്നു പേര് കൂടെ പിടിയിലാകാനുണ്ട് . കേസിനാസ്പദമായ സംഭവം ഇങ്ങനെ വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെ വീടിന്റെ ഭിത്തിയിൽ ഉണ്ടായിരുന്ന വൈദ്യുതി ഉപകരണങ്ങൾ അടിച്ചുപൊട്ടിക്കുകയും ഈ സമയം ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയ സജികുമാറിന് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടാവുകയുമായിരുന്നു മകനെ ഒരു സംഘം വളഞ്ഞിട്ട് മർദിക്കുന്നതു കണ്ട അമ്മ ആനന്ദവല്ലിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോഴേക്കും അക്രമികൾ കുറ്റിക്കാടുകൾക്കിടയിലൂടെ ഓടി മറഞ്ഞു . കൈകാലുകളും ജനനേന്ദ്രിയവും തകർന്നു രക്തത്തിൽ കുളിച്ചുകിടന്ന സജികുമാറിനെ മാറനല്ലൂർ പോലീസ് എത്തിയാണ് ആമ്പുലൻസിൽ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചതു. .അടിയന്തിര ശസ്ത്രക്രീയ നടത്തുകയും ജനനേന്ദ്രിയത്തിൽ ഒമ്പതോളം തുന്നൽ ഇടുകയും ചെയ്തിട്ടുണ്ട് .കാലുകളുടെ പരിക്ക് ഗുരുതരമാണ് . നെടുമങ്ങാട് ഡിവൈ എസ് പി ദിനിൽ,കാട്ടാക്കട സർക്കിൾ ആർ എസ് അനുരൂപ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത് .