പണം വാങ്ങി ദിലീപിനായി എഴുതിയെന്നു പറയുന്നതു ക്രൂരത: സെബാസ്റ്റ്യൻ പോൾ

നടൻ ദിലീപിനു വേണ്ടി പണം വാങ്ങി പി.ആർ. പണി ചെയ്തെന്നു പറയുന്നതു ക്രൂരതയാണന്നു മുൻ എംപി സെബാസ്റ്റ്യൻ പോൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കു നീതി ലഭിക്കണമെന്നു തന്നെയാണു തന്റെ നിലപാട്. ഒരു തടവുപുള്ളിക്കു ലഭിക്കേണ്ട നീതിയെക്കുറിച്ചാണു ലേഖനമെഴുതിയത്. അന്വേഷണത്തിൽ ചില ന്യൂനതകളുണ്ട്. അതു പരിഹരിച്ചില്ലെങ്കിൽ രക്ഷപ്പെടുക യഥാർഥ പ്രതികളാണെന്നാണു താൻ പറഞ്ഞത്. ഇതെങ്ങനെയാണു ദിലീപിനെ സഹായിക്കാനാകുന്നതെന്നു സെബാസ്റ്റ്യൻ പോൾ ചോദിച്ചു. അന്വേഷണ സംഘം പറയുന്നതു പൂർണമായും വിശ്വസിച്ച് ഒരാളെ പ്രതിയായി ചിത്രീകരിക്കുന്നതു ശരിയല്ല. ദിലീപുമായി ഒരു വ്യക്തിബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.