നാദിർഷചോദ്യം ചെയ്യലിനു ഹാജരായി

നടി ആക്രമിക്കപ്പെട്ട കേസിൽ നടനും സംവിധായകനുമായ നാദിർഷ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ആലുവ പോലീസ് ക്ലബിലാണ് നാദിർഷ ഹാജരായത്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ സു​നി​ൽ കു​മാ​റി​നു (പ​ൾ​സ​ർ സു​നി) നാ​ദി​ർ​ഷ പ​ണം കൈ​മാ​റി​യ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ സം​ഘം നേ​ര​ത്തെ​ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നാ​ണു വി​വ​രം. ഇ​തി​നു സാ​ക്ഷി​ക​ളാ​യ​വ​രെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ​ക്ക​ലു​ണ്ട്. ഇ​തി​ലെ​ല്ലാം വ്യ​ക്ത​ത​വ​രു​ത്തു​ന്ന​തി​നാ​യാ​ണു സം​ഘം നാ​ദി​ർ​ഷ​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ക. വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു നാ​ദി​ർ​ഷ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ നേരത്തെ ഹൈക്കോടതി പ​രി​ഗ​ണി​ച്ചിരുന്നു. ഇതിനു ശേഷം വെള്ളിയാഴ്ച ചോ​ദ്യം ചെ​യ്യ​ലി​നാ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ൽ ഹാ​ജ​രാ​കാൻ കോടതി ഉത്തരവിടുകയായിരുന്നു.