2000 രൂപ, 500 രൂപ നോട്ടുകൾക്ക് നേപ്പാളിൽ നിരോധനം

കാഠ്മണ്ഡു: ഇന്ത്യ പുറത്തിറക്കിയ പുതിയ 2000രൂപ, 500 രൂപ നോട്ടുകൾ നേപ്പാൾ നിരോധിച്ചു. ഇവ നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി നേപ്പാൾ രാഷ്ട്ര ബാങ്കുകളാണു നിരോധനം ഏർപ്പെടുത്തിയത്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം ഇന്ത്യ വിജ്ഞാപനം ഇറക്കിയാൽ നോട്ടുകൾ നിയമപരമാകുമെന്നു നേപ്പാൾ രാഷ്ട്ര ബാങ്ക് വക്താവ് നാരായൺ പൗദെൽ പറഞ്ഞു