നെയ്യാറ്റിന്‍കര: ഈ വര്‍ഷത്തെ ദേശീയ ബാല തരംഗം നല്‍കുന്ന ഗുരുകര്‍മ്മ ശ്രേഷ്ഠാ പുരസ്കാരത്തിന് ജോസ് വിക്ടര്‍ അര്‍ഹനായി. പൊഴിയൂര്‍ ഗവ.യു.പി സ്കൂള്‍ പ്രഥമാധ്യാപകനാണ്. 1984-ല്‍ ജോലിയില്‍ പ്രവേശിച്ച ജോസ് വിക്ടറിന്‍റെ 33 വര്‍ഷത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കിയത്. മാരായമുട്ടം സ്കൂള്‍ , പൊറ്റയില്‍ക്കട സെന്‍റ് ജോസഫ്സ് യു.പി.എസ് , കുളത്തൂര്‍ ഗവ.വി.ആന്‍റ്.എച്ച്.എസ്.എസ് , തിരുപുറം ഗവ.എച്ച്.എസ് , പുരവിമല ട്രൈബല്‍ എല്‍.പി.എസ് , കാഞ്ഞിരംകുളം പഞ്ചായത്ത് എച്ച്.എസ് , ഊരുട്ടുകാല ഗവ.എം.ടി.എച്ച്.എസ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടണ്‍ടുണ്ട്. ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. നെയ്യാറ്റിന്‍കര ഗാന്ധി മിത്രമണ്ഡലം നിര്‍വ്വാഹ സമിതി അംഗം , പൊതു വിദ്യാഭ്യാസ വകുപ്പു നടത്തുന്ന ഗാന്ധി ദര്‍ശന്‍റെ ജില്ലാ കണ്‍വീനര്‍ , കുളത്തൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ഇംപ്ലിമെന്‍റ് ഓഫീസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ കെ.പി.എസ്.ടി.എയുടെ സംസ്ഥാന നിര്‍വ്വാഹ സമിതി അംഗവുമാണ്. 2014 മുതല്‍ എസ്.സി.ഇ.ആര്‍.ടിയിലെ കേരള പാഠ പുസ്തക സമിതി അംഗം , ബി.ആര്‍.സി ട്രെയിനര്‍ , ഐ.ടി അറ്റ് സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു. ഗാന്ധി ദര്‍ശന്‍ പുരസ്കാരം , ഗാന്ധി തീര്‍ഥ പുരസ്കാരം , സാഹിത്യ രചനയ്ക്കുളള കെ.സി.ബി.സി പുരസ്കാരം തുടങ്ങിയവ ജോസ് വിക്ടറിന ലഭിച്ചിട്ടുണ്‍ടണ്ട്.