നടിയുടെ പേര് വെളിപ്പെടുത്തിയതിന് മുൻമന്ത്രിക്കെതിരേകേസ്

കൊച്ചിയിൽ ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി. ജോസഫിനെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നെടുമ്പാശേരി പോലീസാണ് മുൻ മന്ത്രിക്കെതിരേ ഐപിസി 228 വകുപ്പനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കെ.സി. ജോസഫ് പീഡനത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയത്. പി.സി. ജോർജ് എംഎൽഎ, തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, നടൻ അജു വർഗീസ് എന്നിവർക്കെതിരേയും ഇരയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.