ശ്യാമപ്രസാദ് കോട്ടുകാലിന് മിഥുനസ്വാതി പുരസ്ക്കാരം.

നെയ്യാറ്റിന്‍കര: കുട്ടികളുടെ സാഹിത്യവേദി ഏര്‍പ്പെടുത്തിയ ബാലസാഹിത്യപുരസ്ക്കാരം ശ്യാമപ്രസാദ്.എസ്. കോട്ടുകാലിന്. ഡോ.എം.എ. കരീം, ഡോ. പ്രസന്നമണി, ഡോ.പി. സേതുനാഥന്‍, എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. തിരവനന്തപുരം പ്രസ് ക്ലബ്ബില്‍ ഡോ .പി. സേതുനാഥന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ.എം.എ. കരീം അവാര്‍ഡ് ദാനം നിര്‍വ്വഹി പത്മശ്രീ മുന്‍ഷി ഹരീന്ദ്രനാഥ് , കലാം കൊച്ചേറ, അജിത് പനവിള, പി.ജി ശിവബാബു. തുടങ്ങിയവർ സംബന്ധിച്ചു.