സഹകരണ പ്രതിസന്ധി: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി തുറന്ന കത്ത്

രുവനന്തപുരം: സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ തുറന്ന കത്ത്. ഈ ആവശ്യമായി മോദിയെ കാണാനിരുന്ന സർവകക്ഷി സംഘത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് സന്ദർശനാനുമതി നിഷേധിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി കത്തെഴുതിയത്. വികേന്ദ്രീകരണത്തെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ വീക്ഷണങ്ങളെയും തത്വങ്ങളെയും ഗ്രാമീണസഹകരണവും അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തിലെ സഹകരണപ്രസ്ഥാനം പടുത്തുയർത്തിയിരിക്കുന്നതെന്നും ഇതിന്റെ നിലനിൽപ് കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും പിണറായി കത്തിൽ ചൂണ്ടിക്കാട്ടുന്നു