കോവളം: തിരുവിതാംകൂറിന്റെ ചരിത്രമുറങ്ങുന്ന അമൂല്യ പൈതൃക സ്വത്തായ കോവളം കൊട്ടാരം പൊതുസ്വത്തായി നിലനിറുത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്നാവശ്യപ്പെട്ട് എം. വിൻസെന്റ് എംഎൽഎ നടത്തുന്ന 24 മണിക്കൂർ ഉപവാസം ഇന്ന് നടക്കും. രാവിലെ 10 ന് കോവളത്ത് ആരംഭിക്കുന്ന ഉപവാസം ഗാന്ധിയൻ പി.ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്യും. ഉപവാസം അവസാനിക്കുന്ന നാളെ സംഘടിപ്പിക്കുന്ന ബഹുജന കൺവെൻഷനിൽ രാഷ്ട്രീയ -സാമൂഹ്യ- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് എംഎൽഎ അറിയിച്ചു.