ഗൗരി ലങ്കേഷിന്‍റെ ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പിണറായി

തിരുവനന്തപുരം: കർണാടകയിലെ മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കർണാടക സർക്കാരിന് കഴിയുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്ത് അസഹിഷ്ണുത വർധിച്ചു വരുന്നതിന്‍റെ ഉദാഹരണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എതിർ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ആസൂത്രിത നീക്കമാണോ ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പിണറായി ആവശ്യപ്പെട്ടു.