ബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷ് (55) സ്വവസതിയിൽ വെടിയേറ്റുമരിച്ചു. ഹിന്ദുത്വവാദികളുടെ കടുത്ത വിമർശകയായിരുന്നു ഗൗരി ലങ്കേഷ് പത്രിക എന്ന വാരികയുടെ സ്ഥാപക പത്രാധിപർ കൂടിയായ പരേതനായ പത്രാധിപർ പി. ലങ്കേഷിന്റെ മകളാണ്. ലങ്കേഷ് പത്രിക എഡിറ്ററും സിനിമാ നിർമാതാവുമായ ഇന്ദ്രജിതും ചലച്ചിത്രകാരി കവിത ലങ്കേഷും സഹോദരങ്ങളാണ്............ രാജരാജേശ്വരി നഗറിലെ വീട്ടിൽ വൈകുന്നേരം 7:45 നു ചെന്ന അക്രമിയാണ് ഗൗരിയെ വെടിവച്ചത്. രണ്ടുവർഷം മുന്പു യുക്തിവാദി എം.എം. കൽബുർഗിയെ വധിച്ചതിനു സമാനമായാണു ഗൗരിയെ വധിച്ചത്. കതകു തുറക്കുന്പോഴാണു കൽബുർഗിയെയും വധിച്ചത്.