വീഡിയോ കാണാം : കോവളം എം.എല്‍ എം.വിന്‍സെന്റിനു ജാമ്യം

തിരുവനന്തപുരം : വീട്ടമ്മയെ പീഡിപ്പിച്ചു എന്ന കേസില്‍ റിമാന്‍റിലായി നെയ്യാറ്റിന്‍കര സബ്ജയിലില്‍ കഴിഞ്ഞിരുന്ന എം.വിന്‍സെന്‍റ് എം.എല്‍.എയുടെ ജാമ്യ ഹര്‍ജിയില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി aug 24നു ജാമ്യം അനുവദിച്ചു. പീഡനത്തിന് ഇരയായെന്ന് ആരോപിക്കുന്ന വീട്ടമ്മ മാനസിക രോഗിയാണെന്നും അവരുടെ ഭവനയില്‍ ഉടലെടുത്തതാണ ് പീഡനക്കഥയെന്നും കോടതി ജാമ്യ ഹര്‍ജി പരിഗണിക്കവെ പ്രതി ഭാഗം അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ പ്രധാനമായും രണ്ട ണ്ട് ഉപാധികളോടെയാണ് വിന്‍സെന്‍റിന് കോടതി ജാമ്യം അനുവദിച്ചത്. മുപ്പതിനായിരം രൂപയുടെ ബോണ്ടണ്ടും രണ്ട് ആള്‍ ജാമ്യവും കൂടാതെ ഇന്‍വസ്റ്റിഗേഷന്‍ ഓഫീസര്‍ വിളിച്ചാല്‍ ഹാജരാകണം എന്നുളള വിവസ്ഥയുമായിരുന്നു. ജില്ലാ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച രേഖകളുമായി അഭിഭാഷകനും ബന്ധുക്കളും ചേര്‍ന്ന് നെയ്യാറ്റിന്‍കര സബ് ജയിലിലെത്തി ജയില്‍ സൂപ്രണ്ടണ്ടിന് കൈമാറി. തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിയോടുകൂടി വിന്‍സെന്‍റ് ജയില്‍ മോചിതനാകുകയായിരുന്നു. ജയിലിനു പുറത്ത് ഭാര്യ ശുഭയും മകനും ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് വിന്‍സെന്‍റിനെ സ്വീകരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ വിന്‍സെന്‍റിനെ പുഷ്പങ്ങള്‍ വിതറിയും ഹാരങ്ങള്‍ അണിയിച്ചും സ്വീകരിച്ചു. ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ , ഡി.സി.സി സെക്രട്ടറി മാരായമുട്ടം സുരേഷ് , കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് അവനീന്ദ്രകുമാര്‍ എന്നിവര്‍ ജയിലിലെത്തി വിന്‍സെന്‍റിനെ സ്വീകരിച്ചു. തിക്കും തിരക്കും കാരണം വിന്‍സെന്‍റിന് വാഹനത്തില്‍ കയറാന്‍ ഏറെ പ്രയാസപ്പെട്ടു. നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിന്‍സെന്‍റ് .തിരുവനന്തപുരത്തേക്ക് പോയി ,mla ക്വാർട്ടേഴ്‌സ് ഇൽ ആയിരിക്കും താമസം