സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്തു. പുതിയ ഇന്ത്യ കെട്ടിപ്പടുക്കുവാൻ സർക്കാരും ജനങ്ങളും തമ്മിൽ ശക്തമായ ബന്ധം ഉണ്ടാവണമെന്ന് രാഷ്ട്രപതി പറഞ്ഞു. ആർദ്രതയുള്ള സമൂഹത്തിന്റെയുംമനുഷത്വപരമായ ഘടങ്ങൾ ശക്തപ്പെടുത്തുന്നൊരു രാജ്യത്തിന്റെയും സൃഷ്ടിക്കായി ജനങ്ങളും സർക്കാരും തമ്മിൽ ശക്തമായ കൂട്ടായ്മ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് നിയമങ്ങള്‍ ഉണ്ടാക്കാനും ശക്തിപ്പെടുത്താനും മാത്രമേ സാധിക്കൂ. അത് പാലിക്കേണ്ട ചുമതല ഓരോ പൗരനുമുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ജിഎസ്ടി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ഉത്തരവാദിത്തം നമ്മുക്കെല്ലാവര്‍ക്കും ഉണ്ട്. നികുതി കൃത്യമായി അടയ്ക്കുക വഴി രാഷ്ട്രനിർമാണത്തില്‍ പങ്കുവഹിക്കാന്‍ നമ്മുക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.