വീഡിയോ കാണാം;;;; യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം ;ഷൈജു കസ്റ്റഡിയിൽ

തിരുവനന്തപുരം ; യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം ;ഷൈജു കസ്റ്റഡിയിൽ കഴിഞ്ഞ ദിവസം യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച വിഷയത്തിലാണ് അറസ്റ്റ് . മുറിവേറ്റു അവശ നിലയിൽ കിടന്ന യുവാവിനെ കണ്ട അയല്‍വാസിയായ വയോധികന്‍ ഹൃദയാഘാതത്താല്‍ മരിച്ചു. കള്ളിക്കാട് പഞ്ചായത്തിലെ വാവോടിനു സമീപത്ത് ഇടവാച്ചാല്‍ ആണ്ടിവിളാകത്ത് വീട്ടില്‍ രാമചന്ദ്രപ്പണിക്കര്‍(75) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ഇടവാച്ചാല്‍ കുട്ടമലയിലെ ചുമട്ടുതൊഴിലാളി ഇടവാച്ചല്‍ സ്വദേശി രഘുവിനെ (46) സമീപവാസി യായ ഷൈജു (33) ആണ് വെട്ടിയത്. തലയ്ക്കും കാലിനും ഗുരുതരമായി വെട്ടേറ്റ രഘുവിനെ മെഡിക്കല്‍കോളേജ് ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഷൈജുവിനെ നെയ്യാര്‍ഡാം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി