തിരുവനന്തപുരം: പ്രതികൾ ആരായാലും നിയമം നടപ്പിലാക്കുമെന്നും കർശന നടപടിയുണ്ടാകുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതികൾ ഏതു പക്ഷത്തു നിൽക്കുന്നയാളാണെന്ന് നോക്കിയാവില്ല പോലീസിന്റെ നടപടി. ക്രിമിനൽ നിയമം ക്രിമിനൽ നിയമമായി തന്നെ ഇക്കാര്യത്തിലും ഉപയോഗിക്കും. പ്രതികളെ ചോദ്യം ചെയ്തുവരുന്നതായും കൂടുതൽ കാര്യങ്ങൾ പിന്നീടു വ്യക്തമാക്കാമെന്നും ഡിജിപി പറഞ്ഞു.