എക്സൈസ് കമ്മിഷ്ണര്‍ ഋഷിരാജ് സിംഗ് ഇന്നലെ അമരവിള ചെക്ക് പോസ്റ്റില്‍ സന്ദര്‍ശനം നടത്തി. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഒരു വിദേശ പൗരനില്‍ നിന്നും നാല് ലക്ഷം പൗണ്ട് പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഖോബി റോബ് എഡിസന്‍ എന്ന വിദേശ പൗരനെയും പിടികൂടിയിരുന്നു. ഇതിനായി നേതൃത്വം നല്‍കിയ എക്സൈസ് ജീവനക്കാരായ ഡി.വിജയകുമാര്‍ , കെ.ആര്‍.അനില്‍കുമാര്‍ , പി.പിതാംബരന്‍ , ബിജു.എസ് , സെല്‍വം തുടങ്ങിയവര്‍ക്ക് റിവാഡ് സമ്മാനിക്കാനായിരുന്നു കമ്മിഷ്ണറുടെ വരവ്. കോടിക്കണക്കിന് രൂപയുടെ വിദേശ കറന്‍സിയും കുഴല്‍പ്പണവും , പുകയില്‍ ഉല്‍പ്പന്നങ്ങളും മറ്റ് ലഹരി വസ്തുക്കളുമായി ഒരു ചെക്ക് പോസ്റ്റില്‍ നിന്നും പിടികൂടുക എന്നത് വലിയ സംഭവമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചെക്ക് പോസ്റ്റുകളുളളതും തിരുവനന്തപുരം ജില്ലയിലാണ്. ഇപ്പോള്‍ 15 ചെക്ക് പോസ്റ്റുകളാണുളളത്. അമരവിള , മൂഴിയില്‍ത്തോട്ടം , ആറ്റുപ്പുറം , മണ്ഡപത്തിന്‍കടവ് , കളളിക്കാട് , ടൈല്‍ ഫാക്ടറി അമരവിള , പെരുങ്കടവിള , പിരായുംമൂട് , തേമ്പാമൂട് , പാലക്കടവ് , മാവിളക്കടവ് , അറക്കുന്നുകടവ് , നെയ്യാര്‍ ഡാം , അരുവിപ്പുറം , തുടങ്ങിയവയാണിവ. ഇപ്പോള്‍ നാല് പുതിയ ചെക്ക് പോസ്റ്റുകള്‍ കൂടി ആരംഭിച്ചു. മൂന്നാട്ടുമുക്ക് , പെരിഞ്ഞാംകടവ് , പാഞ്ചിക്കാട്ട്കടവ് , കാട്ടില്‍വിള തുടങ്ങിയവയാണിവ. ആകെ 19 ചെക്ക് പോസ്റ്റുകള്‍. ക്രിമിനലുകളില്‍ നിന്നും രക്ഷ നേടുന്നതിന് എക്സൈസ് ജീവനക്കാര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതിനും ധാരണയായിട്ടുണ്ട്. എല്ലാ മേഖലകളിലും ചെക്കിംങ് ശക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ രണ്ട് ജില്ലകളില്‍ മാത്രമാണ് സ്വന്തം ആസ്ഥാന മന്ദിരങ്ങളുളളത്. ഈ വര്‍ഷം മറ്റ് ജില്ലകളിലും ആസ്ഥാന മന്ദിരങ്ങള്‍ പണിയും. ബോധ വത്കരണ പരിപാടികള്‍ ആരംഭിക്കുന്ന പദ്ധതികല്‍ ആവീഷ്കരിച്ചിട്ടുണ്ട്. സ്കൂള്‍ , കോളേജ് പരിസരത്തുനിന്നും ചെറുതും വലുതുമായ കഞ്ചാവ് , മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് ശക്തമായ ശിക്ഷയ്ക്ക് ശുപാര്‍ശ ചെയ്യുന്നുണ്ടെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. ഡെപ്യൂട്ടി കമമിഷ്ണര്‍ ചന്ദ്രബാലന്‍ , എസി.കമ്മിഷ്ണര്‍ ഉബൈദ് ,അമരവിള ചെക്ക് പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജന്‍ ബാബു , നെയ്യാറ്റിന്‍കര റൈഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജെ.ബഞ്ചമിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.