ശാസ്താംകോട്ട തടാകം: മലിനമാക്കുന്നവർക്കെതിരെ നടപടി

ശാസ്താംകോട്ട തടാകം: മലിനമാക്കുന്നവർക്കെതിരെ നടപടി കൊല്ലം: ശാസ്താംകോട്ട ശുദ്ധജല തടാകം മലിനമാക്കുന്നവർന്നെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ മിത്ര റ്റി. കായലിൽ കുളിക്കുന്നതും വിസർജനം നടത്തുന്നതും തുണി അലക്കുന്നതും ഓല ചീയിക്കുന്നതും കന്നുകാലികളെ കുളിപ്പിക്കുന്നതും വാഹനങ്ങൾ കഴുകുന്നതും നിരോധിച്ചു.പ്ലാസ്റ്റിക് മാലിന്യങ്ങളും മൃഗാവശിഷ്ടങ്ങളും ചപ്പുചവറുകളും ഖരദ്രവമാലിന്യങ്ങളും മറ്റും കായലിലും പരിസര പ്രദേശത്തും നിക്ഷേപിക്കുന്നവർക്കെതിരെയും സമീപത്തുള്ള വീടുകളിൽ നിന്നും ഡ്രൈനേജ് പൈപ്പ് വഴി മലിനജലം കായലിലേക്ക് ഒഴുക്കുവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു. ശാസ്താംകോട്ട താടകത്തിലേയും പരിസരപ്രദേശങ്ങളിലെയും അനധികൃത ഖനനങ്ങളും മണലൂറ്റും ചെളി എടുപ്പും കളക്ടർ നിരോധിച്ചു.കായലിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു മത്സ്യബന്ധനം നടത്തുന്നതിനും തടാകത്തിന്റെ 100 മീറ്റർ പരിധിയിൽ കീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ചുള്ള കൃഷിക്കും നിരോധനമുണ്ട്