മൊഴി നൽകിയ സ്ത്രീ നുണയാണ് പറഞ്ഞതെന്നും ...വിൻസിന്റിന്റെ ഭാര്യ നെയ്യാറ്റിന്‍കര: വീട്ടമ്മയെ പീഡിപ്പിച്ചുയെന്ന ആരോപണത്തില്‍ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത കോവളം എം.എല്‍.എ എം.വിന്‍സെന്റിനെ ഇന്നലെ വൈകി ട്ടോടെ നെയ്യാറ്റിന്‍കരയിലെത്തിച്ചു. എം.എല്‍.എയെ തിരുവനന്തപുരത്തുളള പൊലീസ് ആസ്ഥാനത്തുനിന്നും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ നടത്തി. വന്‍ പൊലീസ് സന്നാഹത്തോടെയായിരുന്നു നെയ്യാറ്റിന്‍കരയില്‍ എത്തിച്ചത്. ആശുപത്രി പരിസരത്ത് യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ ഒരുഭാഗത്തും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മറുഭാഗത്തും സംഘം ചേര്‍ന്ന് നിലയുറപ്പിച്ചത് സംഘര്‍ഷത്തിന് ഇടയാകുമെന്ന് പ്രതീതിയുണ്ടാക്കി. ശാരീരിക പരിശോധനയ്ക്ക് ശേഷം എം.എല്‍.എ ആശുപത്രിയില്‍ നിന്നും പുറത്തേയ്ക്ക് വന്ന സമയം യൂത്ത്കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് മുദ്രാവാക്യം വിളിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോവളം എം.എല്‍.എ രാജിവക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. ബഹളത്തിനിടയിലൂടെ എം.എല്‍.എയെ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ ഓഫീസിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ഡി.വൈ.എസ്.പി ഓഫീസ് പരിസരം മാധ്യമപ്രവര്‍ത്തകരെ കൊണ്ടും മറ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ടും നിറയുകയായിരുന്നു. എം.എല്‍.എയെ കളളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് മുദ്രാവാക്യം മുഴക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ തളളികയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. വൈകിട്ട് ഏഴ് മണിയോടുകൂടി നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കാനായി കൊണ്ടു പോകുന്ന വഴി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് എം.വിന്സെന്റ്്മറുപടി നല്കി. തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമാ ണെന്നും സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഇന്നു മുതല്‍ നിയമ പോരാട്ടം ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു. രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് വൃക്തമായ മറുപടി നല്‍കിയില്ല. നെയ്യാറ്റിന്‍കര ഫസ്റ്റ്ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ വിന്‍സെന്റിനെ........ ജയിലേയ്ക്ക് കൊണ്ടു പോയി. കോവളം എംഎൽഎ അഡ്വ. എം. വിൻസെന്റിനെ അറസ്റ്റ് ചെയ്ത് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് മണിക്കൂറുകളോളം നെയ്യാറ്റിൻകരയിൽ സംഘർഷം. യൂത്ത് കോണ്‍ഗ്രസ് -യുവമോർച്ച പ്രവർത്തകർ തെരുവു യുദ്ധം നടത്തിയപ്പോൾ കോടതി വളപ്പിൽ യൂത്ത് കോണ്‍ഗ്രസും പോലീസും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. വൈകുന്നേരം നാലരയോടെയാണ് എംഎൽഎയെ ഡിവൈഎസ്പി ബി. ഹരികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നെയ്യാറ്റിൻകരയിലെത്തിച്ചത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആദ്യം വൈദ്യപരിശോധന നടത്തി. വിവരമറിഞ്ഞ് നൂറോളം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവർത്തകർ ആശുപത്രിയിലെത്തി. എംഎൽഎയ്ക്ക് അനുകൂലമായും പോലീസിനും എൽഡിഎഫ് സർക്കാരിനും എതിരേയും അവർ മുദ്രാവാക്യം വിളിച്ചു. ഇതിനിടയിൽ എംഎൽഎയ്ക്കെതിരായ മുദ്രാവാക്യങ്ങളുമായി എൽഡിഎഫ്, യുവമോർച്ച പ്രവർത്തകരും രംഗത്തെത്തിയതോടെ ആശുപത്രി പരിസരം സംഘർഷാവസ്ഥയിലായി. വൈദ്യപരിശോധന പൂർത്തിയാക്കി അരമണിക്കൂറിനുള്ളിൽ പോലീസ് വിൻസെന്റുമായി പുറത്തിറങ്ങി ഒരുവിധം വാഹനത്തിൽ കയറ്റി. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ വിൻസെന്റിനെ കൊണ്ടുവന്നപ്പോഴും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ എത്തി. മുദ്രാവാക്യം മുഴക്കിയെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞു. പോലീസ് സ്റ്റേഷനും സിഐ ഓഫീസും ഡിവൈഎസ്പി ഓഫീസും ഒരു കെട്ടിടത്തിന്റെ വിവിധ നിലകളിലായാണ് പ്രവർത്തിക്കുന്നത്. സ്റ്റേഷനു മുന്നിലേക്ക് ഓടിക്കയറിയ പ്രവർത്തകർ ചെടിച്ചട്ടികൾ തല്ലിത്തകർത്തു. തുടർന്ന് സ്റ്റേഷനിലേക്കു തള്ളിക്കയറാൻ ശ്രമിച്ചതോടെ ഗേറ്റ് അടച്ച് പോലീസ് പ്രതിരോധം തീർത്തു. കോടതിയിൽ ഹാജരാക്കാൻ വിൻസെന്റിനെ പുറത്തേക്കു കൊണ്ടുവന്നപ്പോഴും പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും നടത്തി.