വീഡിയോ കാണാം ;നമസ്കാരം ;ഞാൻ മണികണ്ഠൻ വീണ്ടും കാണാം തമിഴ് നാട് ജയിലിലേക്ക് പോകുന്നു

മോഷ്ടാവ് ആര്യംകോട് മണികണ്ഠനെ തമിഴ്നാട് പോലീസിന് കൈമാറി SOPxh_wdnSo നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലും സമീപ പ്രദേശങ്ങളിലും നിരവധി വ്യാപാര സ്ഥാപനങ്ങൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ആര്യങ്കോട് മണികണ്ഠനെയാണ് തെളിവെടുപ്പിന് ശേഷം തമിഴ്നാട് പോലീസിന് കൈമാറിയത്.കഴിഞ്ഞ മാസത്തിൽ തമിഴ്നാട്ടിലെ നാഗർകോവിൽ പരിസരത്തെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ ആര്യങ്കോട് മണികണ്ഠൻ സമാന രീതിയിൽ മോഷണം നടത്തകയുണ്ടായി നാഗർകോവിൽ ഇരണിയൽ ഭാഗത്തു നിന്നും അറസ്റ്റു ചെയ്യപ്പെട്ട മണികണ്ഠനെ കഴിഞ്ഞ രണ്ടാഴ്ച മുൻപ് നെയ്യാറ്റിൻകര പോലീസിന് കൈമാറിയിരുന്നു. നെയ്യാറ്റിൻകരയിലും അവരവിളയിലും പാറശ്ശാലയിലുമടക്കം നിരവധി കടകളിൽ മണികണ്ഠൻ മോഷണം നടത്തിയിരുന്നു. ഒരു ദിവസം നിരവധി മോഷണം നടത്തുന്ന രീതിയായിരുന്നു പ്രതി സ്വീകരിച്ച് വന്നിരുന്നത്. വിശദമായ തെളിവെടുപ്പിന് ശേഷം പ്രതിയെ നെയ്യാൻറ്റികര പോലീസ് ദേഹപരിശോധന നടത്തി നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയതിന് ശേഷം നാഗർകോവിൽ ഡിസ്ട്രിക്റ്റ് ജയിലിലേയ്ക്ക് കൊണ്ട് പോയി.