എം.വിൻസന്റ് എം.എൽ.എയുടെ പ്രേരണയാൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വനിതയുടെ മൊഴിയെടുത്തു............... തിരുവനന്തപുരം : കോവളം എം.എൽ.എ.എം.വിൻസന്റിന്റെ പ്രേരണമൂലം ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ മൊഴിയെടുത്തു. നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീ ഇപ്പോഴുള്ളത്.നെയ്യാറ്റിൻകര ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ആനീ വർഗ്ഗീസ്ആണ് മൊഴി എടുത്തത്.എം.എൽ എ വിൻസന്റ് ഫോണിലൂടെ അശ്ലീല പദപ്രയോഗം നടത്തിയതായി സ്ത്രീ മൊഴിനൽകിയിട്ടുണ്ട്. ........... ഈ രേഖകൾ കൊല്ലം എസ്.പി അജിതാ ബീഗത്തിന് കൈമാറി സി.ആർ.പി.സി 164-ാം വകുപ്പനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു............. സ്ത്രീയുടെ സഹോദരൻ ഇതുമായി ബന്ധപ്പെട്ടതെളിവുകളടങ്ങുന്ന സി.ഡി അന്വേഷണ ഉദ്യോഗസ്ഥ അജിതാ ബീഗത്തിന് കൈമാറിയതായി അറിയുന്നു........കൊല്ലം എസ്.പി അജിതാ ബീഗം, സി.ഐ.സിസിലി, പ്രദീപ്, എസ്.ഐ.തങ്കം, എ.എസ്.ഐ ഉണ്ണികൃഷ്ണൻ, എസ്.ഐ കൃഷ്ണകുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. കൂടുതൽ അന്വേഷണം വേണ്ടുന്നത രത്തിലാണ് കേസുമായി ബന്ധപ്പെട്ട മൊഴി സൂചിപ്പിക്കുന്നത്.എം.എൽ.എയുടെ മൊഴി എടുക്കുമെന്നാണ് സൂചന. ആരോപണങ്ങൾക്കിടയിലും എം എൽ .എ വിൻസന്റ് നെയ്യാറ്റിൻകര താലൂക്ക് സത്യാഗ്രഹ പന്തലിൽ എത്തിയിരുന്നു.