തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ചു മൂന്നു പേർ മരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി പീറ്റർ (45), പുളിമാത്ത് സ്വദേശി നിഷാസുദിൻ (56) എന്നിവർ ഡെങ്കിപ്പനി പിടിപെട്ടും മലപ്പുറം താനൂർ സ്വദേശി ചന്ദ്രൻ (66) എലിപ്പനി ബാധിച്ചുമാണു മരിച്ചത്. സംസ്ഥാനത്ത് ഇന്നലെ 26,368 പേർ പനി പിടിപെട്ടു വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. 235 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിൽ 97 -ഉം തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. കൊല്ലത്ത് 45 പേർക്കും കോഴിക്കോട് 43 പേർക്കും ഡെങ്കിപ്പനി പിടിപെട്ടു. ഏഴു പേർക്ക് എലിപ്പനിയും ആറു പേർക്കു മലേറിയയും സ്ഥിരീകരിച്ചു.