കര്‍ക്കിടക വാവ് ബലിതര്‍പ്പണം; അരുവിപ്പുറത്ത് വിപുലമായ ഒരുക്കങ്ങള്‍:

നെയ്യാറ്റിന്‍കര: ജൂലൈ 23-ലെ കര്‍ക്കിടക വാവിനോടനുബന്ധിച്ച് ബലിതര്‍പ്പണത്തിന് അരുവിപ്പുറത്ത് എത്തുന്നവര്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍. അരുവിപ്പുറം മഠത്തില്‍ ഹരീന്ദ്രന്‍ എം.എല്‍.എയുടെയും ഡെപ്യൂട്ടി കളക്ടര്‍ ആര്‍.എസ്‌.ബൈജുവി ന്‍റെയും നേതൃത്വത്തില്‍ നടന്ന മുന്നൊരുക്കങ്ങള്‍ക്കായുളള ആലോചനാ യോഗത്തില്‍ വിവിധ വകുപ്പുകള്‍ സംബന്ധിച്ചു. ഈ വര്‍ഷം അന്‍പതിനായിരത്തോളം പേര്‍ ബലി തര്‍പ്പണത്തിനായെത്തുമെന്നാണ് കണക്കുകൂട്ടല്‍. ബവിയിടാനെത്തുന്ന ഭക്തര്‍ക്ക് വേണ്ട സംവിധാനങ്ങളൊരുക്കാന്‍ യോഗത്തില്‍ തീരുമാനമായി. 350 ഓളം പൊലീസ് , എക്സൈസ് കണ്‍ട്രോള്‍ റൂം , ഫയര്‍ഫോഴ്സ് , ലൈഫ്‌ ഗാര്‍ഡ് സംവിധാനം , ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ അലോപ്പതി , ആയൂര്‍വേദം , ഹോമിയോ ഡിസ്പെന്‍സറികള്‍ , വൈദ്യുതി , നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയുടെയും പെരുങ്കടവിള പഞ്ചായത്തിന്‍റെയും സേവനങ്ങള്‍ എന്നിവയും ബലിതര്‍പ്പണ ദിവസം ഉണ്ടാകും. വിവിധ വകുപ്പുകളുടെ ഏകോപനം എം.എല്‍.എമാരുടെ നേതൃത്വത്തില്‍ തലേദിവസം തന്നെ പരിശോധിച്ച്‌ കൃത്യത ഉറപ്പാക്കാനും തീരുമാനമായി. ബലിയിടാനെത്തുന്നവര്‍ക്ക്‌ അന്നേ ദിവസം കെ.എസ്.ആര്‍.ടി.സി പ്ര ത്യേകം സര്‍വീസുകള്‍ നടത്തും. സ്ത്രികള്‍ ബലിയിടാന്‍ എത്തുമെന്നതിനാല്‍ കൂടുതല്‍ വനിതാ പൊലീസുകാരെയും അരുവിപ്പുറത്ത്‌ വിന്യസിക്കും. എം.എല്‍.എ ആന്‍സലന്‍ , നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍ പേഴസണ്‍ ഡബ്ല്യു.ആര്‍.ഹീബ , പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്‍റ് സുനിത , തഹസില്‍ദാര്‍ എ.മാര്‍ക്കോസ് , ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്‌ ജന.സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ , അരുവിപ്പുറം പ്രചാരസഭ ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ വണ്ടന്നൂര്‍ സ ന്തോഷ്‌ , ജനപ്രതിനിധികള്‍ , വകുപ്പുതല മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.