മികവ് 2017 നെയ്യാറ്റിന്‍കരയില്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ മികവ് തെളിയിച്ച കുട്ടിക ളെ ആദരിക്കലും ഏഴ് സ്കൂളുകള്‍ക്ക് എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസുകളുടെ വിതരണവുമാണ് മികവ് 2017.......... നെയ്യാറ്റിന്‍കര എം.എല്‍.എ കെ.ആന്‍സലന്‍റെ അധ്യക്ഷതയില്‍ ബോയ്സ് എച്ച്.എസ്.എസ് ആഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍ പേഴ്സണ്‍ ഡബ്ല്യു.ആര്‍.ഹീബ സ്വാഗതം ആശംസിച്ചു. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി.......... നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ ഠൗണ്‍ എല്‍.പി.എസ് , എല്‍.വി.എച്ച്.എസ്.എസ് ആറയൂര്‍ , ഗവ.എല്‍ ആന്‍ഡ് യു.പി.എസ് ശാസ്താന്തല ., ഗവ.യു.പി.എസ് അതിയന്നൂര്‍ , ഗവ.ജെ.ബി.എസ് നെയ്യാറ്റിന്‍കര , ഗവ.എച്ച്.എസ് പെരുമ്പഴുതൂര്‍ , ഗവ.യു.പി.എസ് പുതിച്ചല്‍ തുടങ്ങിയ സ്കൂളുകള്‍ക്കാണ് ബസ് അനുവദിച്ചത്.