പെന്തകോസ്ത് പളളിയില്‍ പോകുന്നതി നെ സംബന്ധിച്ചുളള തര്‍ക്കം കൊലപാതകത്തില്‍ ;പ്രതി കുടുങ്ങി

പെന്തകോസ്ത് പളളിയില്‍ പോകുന്നതി നെ സംബന്ധിച്ചുളള തര്‍ക്കം കൊലപാതകത്തില്‍ ;പ്രതി കുടുങ്ങി തിരുവനന്തപുരം ;;കരുംകുളം വില്ലേജില്‍ കൊച്ചുപളളി തെറ്റിനിന്ന പുരയിടത്തില്‍ സെര്‍ലിംഗിന്‍റെ മകന്‍ ബനാന്‍സ് (32) ആണ് അറസ്റ്റിലായത്. പ്രതിയുടെ സഹോദരനായ നെല്‍സനെ (36) കഴിഞ്ഞ 8 ന് വൈകുന്നേരം വീട്ടില്‍ വച്ച് കത്തി കൊണ്ട് കുത്തിയും ചുറ്റിക ഉപയോഗിച്ച് അടിച്ചുമാണ് പ്രതി കൊലപ്പെടുത്തിയത്..... പ്രതിയു ടെ അച്ഛനും അമ്മയും സഹോദരിയും പെന്തകോസ്ത് പളളിയില്‍ പോകുന്നതി നെ സംബന്ധിച്ചുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ...... സംഭവദിവസം രണ്ട് സഹോദരന്‍മാരും വീട്ടില്‍ വച്ച് പരസ്പരം കലഹിക്കുകയായിരുന്നു. മാരകമായി പരുക്ക് പറ്റിയ നെല്‍സനെ ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് ഓടയില്‍ വീണ് പരുക്ക് പറ്റിയാണ് നെല്‍സന്‍ മരണപ്പെട്ടതെന്ന് പൊലീസിന് മൊഴി നല്‍കി വീട്ടുകാര്‍ കൊലപാതകം മറച്ചുവയ്ക്കുകയായിരുന്നു. ......... എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ പുവാര്‍ പൊലീസ് സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയതിലാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്. അന്വേഷണത്തില്‍ ഈ കേസിലെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പ്രതിയുടെ സഹോദരിയായ വിന്‍സിയെ (26) അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന ബനാന്‍സിനെ ചൊവ്വാഴ്ച നേതൃത്വത്തില്‍ പുവാര്‍ സി.ഐ സുരേഷ് ഇന്റെ നേതൃത്വത്തില്‍, എസ്.ഐമാരായ സുരേഷ്കുമാര്‍ , ജോണ്‍സ്‌ രാജ്‌ , പീയൂസ് , എ.എസ്.ഐ സൈലസ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.